
നടി ഭാവന ഭര്‍ത്താവ് നവീനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോയും കുറിപ്പുമാണ് ആരാധകരുടെ ഇടയില്‍ വൈറലാകുകയാണ്. 9 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമിയോ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. റോമിയോയുടെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു നവീന്‍.
'റോമിയോ എന്ന സിനിമയുടെ എട്ടാം വര്‍ഷമാണിന്ന്. നമ്മുടെ ഒമ്പതാം വര്‍ഷവും.
ആ സിനിമയാണ് എനിക്ക് എന്റെ റോമിയോയെ തന്നത്. നമ്മള് കണ്ടതും അടുത്തതും.. എല്ലാം മായാജാലം പോലെയായിരുന്നു... നിന്നെ എന്നോടൊപ്പം കൂട്ടാന്‍ ഞാനെടുത്ത തീരുമാനവും..നന്ദി... എന്റെ ജീവിതത്തിലേക്ക് വന്നതിന്.. എന്നെ നിനക്കായി കരുതാന്‍ തോന്നിയതിനും... ഒരുമിച്ചുള്ള ഒന്‍പതാം വര്‍ഷം.'ഭാവന കുറിച്ചു.
2018 ലാണ് ഭാവനയും നവീനും വിവാഹിതരാകുന്നത്. വിവാഹശേഷം അഭിനയരംഗത്ത് തിരിച്ചുവരവ് നടത്തിയ താരം ഇപ്പോള്‍ കന്നഡ ഭാഷയില്‍ നടി സജീവമാണ്.






