
ബോളിവുഡിലെ മുതിര്‍ന്ന താരമാണ് അനുപം ഖേര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോള്‍ യുവതാരം ടൈഗര്‍ ഷ്രോഫിനെ ട്രോളിയ അനുപം ഖേറാണ് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. ബോളിവുഡിന്റെ സിക്സ് പാക്ക് സുന്ദരനാണ് ടൈഗര്‍ ഷ്രോഫ്. സിക്സ് പായ്ക്ക് ലുക്കിലുള്ള തന്റെ പഴയൊരു ചിത്രം ടൈഗര്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
ഷര്‍ട്ടിടാത്ത താരത്തിന്റെ ഈ ചിത്രത്തിന് അനുപം ഖേര്‍ നല്കിയ കമന്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ ചിത്രത്തിനായിരുന്നു അനുപം ഖേറിന്റെ ട്രോള്‍ നേരിടേണ്ടി വന്നത്. '' എന്താ മോനേ ഒന്നും കഴിക്കുന്നില്ലേ, എല്ലൊക്കെ തള്ളി നില്ക്കുന്നല്ലോ'' എന്നായിരുന്നു അനുപം ഖേര്‍ കമന്റ് ആയി കുറിച്ചത്. ഇതോടെ ഇരുവരുടേയും ആരാധകര്‍ ലൈക്കുകളും കമന്റുകളുമായി രംഗത്ത് വന്നിരുന്നു.






