
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ തലസ്ഥാന നഗരിയിലെ തീരപ്രദേശങ്ങളിലെ തീവ്ര കണ്ടെയ്ന്മെന്റ് സോണുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. തിങ്കളാഴ്ച മുതല്‍ ജുലൈ 23 വരെയാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകള്‍, കൊല്ലത്തെ ചവറ, പന്മന, ആലപ്പുഴയിലെ പട്ടണക്കാട്, കടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, ആറാട്ടുപുഴ , എറണാകുളത്ത് ചെല്ലാനം, മലപ്പുറത്ത് വെളിയംകോട്, പെരുമ്പടപ്പ, പൊന്നാനി മുന്‍സിപ്പാലിറ്റി, താനൂര്‍ മുന്‍സിപ്പാലിറ്റി എന്നീ തീര മേഖലകളിലാണ് നിയന്ത്രണം.






