
സീരിയല്‍ താരം പ്രദീപ് ചന്ദ്രന് വിവാഹിതനായി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി അനുപമ രാമചന്ദ്രനാണ് വധു. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വധുവിന്റെ വീട്ടില്‍ ഞായറാഴ്ചയാണ് വിവാഹചടങ്ങുകള്‍ നടന്നത്. അനുപമ ഇന്‍ഫോസിസ് ജീവനക്കാരിയാണ്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
തിരുവനന്തപുരത്ത് വച്ച് എല്ലാ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഗ്രഹങ്ങള്‍ മാറ്റിവെയ്ക്കുകയാണെന്ന് പ്രദീപ് ഫെയ്സ്ബുക്കില്‍ കുറിച്ചു. വിദേശത്തുള്ള സഹോദരന് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ വേദനയും പ്രദീപ് പങ്കുവച്ചിരുന്നു.






