ഐഓഎസ് ഉപയോക്താക്കളുടെ അറിവില്ലാതെ അവരുടെ ഏറ്റവും പ്രധാന ഡാറ്റയില്‍ മൈക്രോസോഫ്റ്റിന്റെ ലിങ്ക്ഡ് ഇൻ രഹസ്യ നിരീക്ഷണം നടത്തിയതായി പരാതി. ലിങ്ക്ഡ് ഇനിന്റെ ഐഫോണ്‍ ഐപാഡ് ആപ്ലിക്കേഷനുകള്‍ പ്രധാന വിവരങ്ങള്‍ വഴിതിരിച്ചുവിടാനായി പ്രോഗ്രാം ചെയ്തെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.
ആപ്പുകള്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നത് ആപ്പിളിന്റെ യൂണിവേഴ്സല്‍ ക്ലിപ്പ്ബോര്‍ഡില്‍ നിന്നാണെന്നും ആപ്പിള്‍ ഉപകരണങ്ങളില്‍ നിന്ന് വിവരങ്ങള്‍ കൈക്കലാക്കാനും കഴിയുമെന്നാണ് പരാതിയിൽ പറയുന്നതെന്നാണ് റിപ്പോർട്ട്. ന്യൂയോര്‍ക്ക് സിറ്റിയിലെ ആഡ് ബോയര്‍ എന്നയാളാണ് പരാതി നല്‍കിയത്. ഐഫോണിലും ഐപാഡിലും നിരന്തരം ലിങ്ക്ഡ് ഇന്‍ ഉപയോഗിച്ചിരുന്നയാളാണ് ആഡ് ബോയര്‍.
ലിങ്ക്ഡ് ഇന്‍ ആപ്ലിക്കേഷനിലെ സ്വകാര്യതാ ലംഘനം പുറത്തുകൊണ്ടുവന്നത് ആപ്പിളും സ്വതന്ത്ര പ്രോഗ്രാം ഡെവലപ്പര്‍മാരും ചേര്‍ന്നാണ്. ഐഓഎസ് 14 ല്‍ ഡെവലപ്പര്‍മാര്‍ക്കായി കൊണ്ടുവന്ന ഒരു പുതിയ ഫീച്ചര്‍ ഇതിന് സഹായകമായി. ആപ്പിള്‍ ക്ലിപ്പ് ബോര്‍ഡിലേക്ക് ടെക്സ്റ്റ് കോപ്പി ചെയ്യുന്നത് മറ്റ് ആപ്പുകള്‍ക്ക് ലഭ്യമായാല്‍ ഈ ഫീച്ചര്‍ വഴി അറിയാൻ കഴിയും.
ഐഒഎസ് ക്ലിപ്പ് ബോര്‍ഡുകള്‍ ലിങ്ക്ഡ് ഇന്‍ ആപ്പുകള്‍ നിരന്തിരം വായിച്ചിരുന്നുവെന്ന് ഡെവലപ്പര്‍മാര്‍ കണ്ടെത്തി. അത് വഴി വിവര ചോര്‍ച്ച സംഭവിക്കുകയും ചെയ്യും. ഏറ്റവും പ്രധാന വിവരങ്ങള്‍ കട്ട് ചെയ്യുമ്പോഴും കോപ്പി ചെയ്യുമ്പോഴും അത് ക്ലിപ്പ് ബോര്‍ഡിലേക്കാണ് വരുന്നത്. ടെക്സ്റ്റും, ചിത്രങ്ഹളും, ഇമെയിലുകളും മെഡിക്കല്‍ രേഖകളും എല്ലാം അതില്‍ ഉണ്ടാവും.






