
റിപ്പബ്ലിക്ക് ടിവിയുടെ തത്സമയ ചര്‍ച്ചക്കിടെ ഭക്ഷണം കഴിച്ച് ദക്ഷിണേന്ത്യന്‍ നടി കസ്തൂരി ശങ്കര്‍. ഞായറാഴ്ച നടന്ന ചര്‍ച്ചയ്ക്കിടെ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന കസ്തൂരിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ചര്‍ച്ചയില്‍ സംസാരിക്കാന്‍ അര്‍ണബ് തനിക്ക് സമയം അനുവദിച്ചില്ലെന്നും അതിനാലാണ് ഭക്ഷണം കഴിച്ചതെന്നുമാണ് കസ്തൂരി പറയുന്നത്.
'ആവേശത്തോടെ സംസാരിക്കുന്ന അര്‍ണാബിനെ കണ്ടുകൊണ്ട് 60 മിനിട്ടുകള്‍ ഞാന്‍ ചെലവഴിച്ചു. എന്തായാലും അദ്ദേഹം എനിക്ക് സംസാരിക്കാന്‍ സമയം അനുവദിക്കുമായിരുന്നില്ല. അതുകൊണ്ട് ഞാന്‍ പോയി ഭക്ഷണം എടുത്തുകൊണ്ട് വന്നു. പക്ഷേ, സ്കൈപ്പ് സൈന്‍ ഓഫ് ചെയ്യാന്‍ മറന്നു പോയി. സംഭവിച്ചതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല' താരം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.
ഹിന്ദി സിനിമയിലെ സ്വജന പക്ഷപാതം എന്ന വിഷയത്തെ പറ്റിയായിരുന്നു റിപ്പബ്ലിക് ടിവിയിലെ ചര്‍ച്ച. മലയാളം അടക്കം നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് കസ്തൂരി അഭിനയിച്ചിട്ടുള്ളത്.
I need the confidence level of this lady in my life. pic.twitter.com/DoWWQgBKgc
— Scotchy(Chronological) (@scotchism) July 19, 2020






