ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഈ ലോകത്തുള്ള എല്ലാ പണവും സ്വർണവും ഡയമണ്ടും തരാമെന്ന് പറഞ്ഞാല്‍ അമ്മ ഞങ്ങളെ കൊടുക്കുമോ...?’ചമയവിളക്കിനെത്തിയ മകന്റെ ചോദ്യം പങ്കിട്ട് അമ്പിളി ദേവി

Authored by Web Desk | Last updated: 14 Apr 2026, 1:26 PM | 2 min read

Print
Ambili Devi mass reply to son's question
മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പരിചിതയായ താരമാണ് അമ്പിളി ദേവി. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ അമ്പിളി പിന്നീട് സഹയാത്രികയക്കു സ്‌നേഹപൂര്‍വ്വം, മീരയുടെ സ്വപ്‌നവും മുത്തുവിന്റെ സ്വപനവും, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വിശ്വ തുളസി, കല്യാണക്കുറിമാനം തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായിക സഹനായിക വേഷങ്ങളിലടക്കം താരം തിളങ്ങിയിട്ടുണ്ട്. സീരിയലിലേക്ക് തിരിഞ്ഞതോടെയാണ് താരത്തിന് കൂടുതല്‍ അവസരങ്ങള്‍ വന്നു ​ചേര്‍ന്നത്.

രണ്ടു തവണ വിവാഹിതയായെങ്കിലും ഒരുപാട് പഴികളും കുറ്റപ്പെടുത്തലുകളും പീഡനങ്ങളും താരം സഹിച്ചു. എല്ലാത്തിനുമവസാനം സിംഗിള്‍ മദറായി ജീവിത്തിലെ എല്ലാ വേദനകളും മറന്ന് താരമിപ്പോള്‍ ഹാപ്പിയാണ്. അപ്പു, അർജുൻ എന്നിങ്ങനെ രണ്ടു മക്കളാണ് അമ്പിളിദേവിക്കുള്ളത്. ഡാന്‍സും അഭിനയവുമൊക്കെയായി തിരക്കിലാണ് താരം. സോഷ്യല്‍ മീഡിയയിലും ‘അമ്പിളീസ് വേള്‍ഡ്’ എന്ന ചാനലിലൂടെയും സജീവമായ താരം തന്റെ എല്ലാ വിഷേങ്ങളും അതിലൂടെ പങ്കിടാറുണ്ട്.

ഇപ്പോഴിതാ കൊറ്റംകുളങ്ങര ചമയ വിളക്കിനായി മക്കളുമൊന്നിച്ച് എത്തിയപ്പോള്‍ ഇളയമകൻ അജു കുട്ടനുമായുള്ള രസകരമായ സംഭാഷണത്തിന്റെ വീഡിയോയാണ് പങ്കുവച്ചിരിക്കുകയാണ് അമ്പിളി ദേവി. മൂത്തമകൻ അമർനാഥിനെ അമ്പിളി ഒരുക്കുന്നതിനിടെയായിരുന്നു ഇളയ മകൻ അജുക്കുട്ടന്റെ കുസൃതി നിറഞ്ഞ ചോദ്യം.

‘അമ്മയ്ക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ആരെയാ?’ എന്നായിരുന്നു അജു കുട്ടന്റെ ആദ്യത്തെ ചോദ്യം. ‘എനിക്ക് ഈ ലോകത്ത് ആരെയാണ് ഏറ്റവും ഇഷ്ടമെന്ന് അജു കുട്ടൻ‌ തന്നെ പറഞ്ഞേ’ എന്നായിരുന്നു അമ്പിളിയുടെ മറുപടി. അമ്മ തന്നെ മറുപടി പറയണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ ‘എനിക്ക് ഏറ്റവും ഇഷ്ടം എന്റെ മക്കളെയാണ്, എന്റെ അപ്പുകുട്ടനേയും അജുക്കുട്ടനേയുമാണ്’ എന്നാണ് അമ്പിളി മറുപടി പറഞ്ഞത്. ‘അമ്മയ്ക്ക് ഞങ്ങളോട് എത്ര ഇഷ്ടമുണ്ട്?’ എന്നായിരുന്നു അടുത്ത ചോദ്യം. ‘കുറേ കുറേ ഇഷ്ടമുണ്ട്’ എന്ന് അമ്പിളി പറഞ്ഞു. എന്നിട്ടും സംശയം തീരാത്ത അജുക്കുട്ടൻ വീണ്ടും അടുത്ത ചോദ്യവുമായി എത്തി.

‘ഈ ലോകത്തുള്ള എല്ലാ പണവും സ്വർണവും ഡയമണ്ടും എല്ലാം തരാമെന്ന് പറഞ്ഞാൽ അമ്മ ഞങ്ങളെ കൊടുക്കുമോ?’ എന്നായിരുന്നു അജുക്കുട്ടന്റെ അടുത്ത ചോദ്യം. വാത്സല്യം നിറഞ്ഞ ചിരിയോടെ അമ്പിളി അതിനും മറുപടി നൽകി. ‘അയ്യോ... ഈ ലോകത്തെ എന്ത് തരാമെന്ന് പറഞ്ഞാലും അമ്പിളി അമ്മ എന്റെ അപ്പൂനേയും അജുവിനേയും കൊടുക്കത്തില്ലേ...’ എന്നായിരുന്നു അമ്പിളിയുടെ മറുപടി.

വീഡിയോ പങ്കിട്ട് നിമിഷങ്ങള്‍ക്കകം തന്നെ ഈ സംഭാഷണം ആരാധകര്‍ ഏറ്റെടുത്തു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ കുറിച്ചത്. ‘അമ്മയുടേയും മകന്റേയും സംഭാഷണം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞ് പോകുന്നു, രണ്ട് പൊന്നുമക്കളുടെയും ഭാഗ്യമാണ് ഈ അമ്മ, അമ്മയേയും മക്കളേയും ഒരുപാടിഷ്ടം. അമ്മ നിങ്ങളെ ചേർത്ത് പിടിക്കുന്ന പോലെ നിങ്ങളും അമ്മയെ ചേർത്ത് പിടിക്കണം...’ എന്നതടക്കമാണ് കമന്റുകള്‍.
















സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന ലോവലിനെയാണ് താരം 2009ൽ ആദ്യം വിവാ​ഹം ചെയ്തത്. ആ ബന്ധത്തിൽ പിറന്ന മകനാണ് അമർനാഥ്.

2018 ൽ ഇരുവരും വേർപിരിഞ്ഞു. ശേഷം 2019 ൽ സീരിയൽ നടൻ ആദിത്യൻ ജയനെ അമ്പിളി വിവാഹം ചെയ്തു. അതൊരു പ്രണയ വിവാഹമായിരുന്നു. ആ ബന്ധത്തിൽ അമ്പിളിക്ക് പിറന്ന കുഞ്ഞാണ് ഇളയ മകനായ അർജുൻ ജയൻ. ആദിത്യനുമായുള്ള അമ്പിളിയുടെ ദാമ്പത്യത്തിന് രണ്ട് വർഷത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. ആ വിവാഹബന്ധത്തിൽ താനും കുടുംബവും ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചതായി അമ്പിളി തന്നെ പിന്നീട് തുറന്നു പറഞ്ഞിരുന്നു. രണ്ട് മക്കളുടേയും സംരക്ഷണം അമ്പിളി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. മക്കളും മാതാപിതാക്കളും ഡാൻസ് സ്കൂളും എല്ലാമാണിപ്പോൾ അമ്പിളിയുടെ ലോകം.











Tags

  • ambili devi
  • ambili devi with her kids

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mithun Manuel thomas about Saiju Kurup (Image Source: Instagram)

‘ഇത് നമ്മുടെ വെറും സൈജു കുറുപ്പല്ല; ലെഫ്റ്റ് റൈറ്റ്, സെന്റർ ഹൌസ്ഫുൾ ഷോകൾ വാരിവിതറുന്ന അൽ സൈജു കുറുപ്പ്...’ പോസ്റ്റുമായി മിഥുന്‍ മാനുവല്‍ തോമസ്

Kunchakko Boban about izu's dream (Image Source: Instagram)

‘ഇസുക്കുട്ടന്‍ പറഞ്ഞത് ‘അമ്പാന്‍’; പ്രിയയുടെ അമ്മ കേട്ടത് ‘അംബാനി’; ഇസുവിനോട് ചോദിക്കാന്‍ ചെന്ന പ്രിയ അവ​ന്റെ മറുപടി കേട്ട് അന്തം വിട്ടു...’ കുഞ്ചാക്കോ ബോബന്‍

Manju Warrier (Image Source: Youtube)

‘ഒരു പ്രശ്നത്തെ ഒരു പടി പിന്നോട്ട് മാറിനിന്നു നോക്കിയാൽ, ആ വിഷയങ്ങൾ എത്രത്തോളം ബാലിശമാണെന്ന് എളുപ്പം മനസ്സിലാകും....’ മഞ്ജു വാര്യര്‍

ജോജുവിന്റെ തീപാറും നോട്ടം... 'വരവ് 'ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ജോജുവിന്റെ തീപാറും നോട്ടം... 'വരവ് 'ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Indrans opens up about his painful childhood and stopped studies

‘പഠിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു, എന്നും ഒന്നാം റാങ്ക് കിട്ടിയിരുന്നു; പക്ഷേ ബുക്കും യൂണിഫോമും ഒരുമിച്ച് വാങ്ങാന്‍ കാശില്ലാത്തതിനാല്‍ പഠനം നിര്‍ത്തേണ്ടി വന്നു...’ ഇന്ദ്രന്‍സ്

‘ജനനായകന്‍’ കേബിള്‍ ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

‘ജനനായകന്‍’ കേബിള്‍ ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു; ഒരാള്‍ അറസ്റ്റില്‍