
നടി വനിത വിജയകുമാറും പീറ്റര്‍ പോളും അടുത്തിടെയാണ് വിവാഹം ചെയ്തത്. ഇതിന് പിന്നാലെ വന്‍ വിവാദവും ഉയര്‍ന്നു. താനുമായുള്ള വിവാഹബന്ധം വേര്‍പെടുത്താതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്ന് എലിസബത്ത് തുറന്ന് പറഞ്ഞതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ഇപ്പോള്‍ ലൈവ് അഭിമുഖത്തിനിടെ ലക്ഷ്മി രാമകൃഷ്ണനെ ചീത്ത വിളിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വനിത. അഭിമുഖം തുടങ്ങുന്നതിനു മുമ്പ് തന്നെ കാര്യങ്ങള്‍ കൈവിട്ടു. ചര്‍ച്ചയ്ക്കു വേണ്ടിയല്ല അഭിമുഖത്തിനെത്തിയതെന്നും ട്വിറ്ററിലൂടെ തന്നെ അപമാനിച്ച ലക്ഷ്മിയെ പരസ്യമായി രണ്ട് പറയാനാണ് താനിവിടെ വന്നതെന്നും വനിത ആരംഭത്തില്‍ തന്നെ പറിഞ്ഞു.
'രണ്ട് പേരുടെ ഇടയില്‍ നടന്ന ഒരു കാര്യത്തെ പുറത്തുനിന്നും ഒരാള്‍ നോക്കി കണ്ടിട്ട് എന്ത് കൊള്ളരുതായ്മയും പറയാമോ ? എന്താണ് നിങ്ങളുടെ പ്രശ്നം. നിങ്ങളൊരു ജഡ്ജിയാണോ? വിവാഹപ്രശ്നങ്ങളില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യത.' ഇതായിരുന്നു വനിതയുടെ ആദ്യ ചോദ്യം. എന്നാല്‍ ലക്ഷ്മി രാമകൃഷ്ണനു മറുപടിപോലും പറയാതെ തുടരെ തുടരെ വനിത തുടര്‍വാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ഒരു അവതാരകന് വിളിച്ചിട്ടാണ് താന്‍ ലൈവില്‍ എത്തിയതെന്നും ഇങ്ങനെ തെരുവില്‍ വഴക്കും ബഹളുമായി നടക്കുന്ന സ്ത്രീയുമായി സംസാരിക്കാന്‍ താല്പര്യവുമില്ലെന്ന് ലക്ഷ്മി വ്യക്തമാക്കി.
'നീ ആരാണ് പുരുഷനെ മോശം പറയാന്‍. വെറുതെ വിടില്ല. ഒരാളെയും ഇനി ഇങ്ങനെ വിളിക്കാന്‍ പാടില്ല. പൈസയ്ക്കു വേണ്ടി ഒരു കുടുംബത്തെയും തകര്‍ക്കരുത്. കുപ്പത്തൊട്ടിയാണ് നീ. തെരുവില്‍ വഴക്കു കൂടുന്നത് ആരാണ്. നീ ആരാണ്. മറുപടി പറ. ഇത് റെക്കോര്‍ഡ് ചെയ്ത് നിന്നെ നാറ്റിക്കും. ചെരുപ്പൂരി അടിക്കും നിന്നെ.' വനിത പൊട്ടിത്തെറിച്ചു. അസഭ്യവര്‍ഷം കൂടിയതോടെ ഫോണ്‍ കട്ട് ചെയ്ത് അഭിമുഖം പാതി വഴിയിലാക്കി ലക്ഷ്മി രാമകൃഷ്ണന് പോവുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.






