
കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചവരുടെ എണ്ണം നാലായി. കണ്ണൂര്‍ തൃപ്പങ്ങോട് സ്വദേശി സദാനന്ദന് (60) ആണ് ഒടുവില്‍ മരിച്ചത്. അര്‍ബുദം അടക്കമുള്ള ആേരാഗ്യ്രപശ്നങ്ങള് ഇേദ്ദഹത്തിനുണ്ടായിരുന്നു. കാസര്‍ഗോഡ്, കോഴിക്കോട്, കൊല്ലം സ്വദേശികള്‍ നേരത്തെ മരണമടഞ്ഞിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 48 ആയി.
കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആയൂര്‍ സ്വദേശിയായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
അതിനിടെ, കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂന്തുറ സ്വദേശിയാണ് വിദ്യാര്‍ത്ഥി. വലിയതുറയിലെ സെന്റ് ആന്റണീസ് സ്കൂളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്ന വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങള്‍ക്ക് വൈറസ്ബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
നേരത്തെ കീം എഴുതിയ തിരുവനന്തപുരം സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാസെന്ററില്‍ എത്തിയ ഒരു രക്ഷിതാവിനും കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിക്കും കൊല്ലം അഞ്ചല്‍ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പട്ടം സെന്റ് മേരീസ് സ്കൂളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂട്ടംകൂടിയ 300 ഓളം പേര്‍ക്കെതിരെ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മുഹമ്മ സ്വദേശിയെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.






