
നിവിന്‍ പോളി നായകനായ നേരം എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് ശ്രദ്ധ നേടിയ താരമാണ് കൃഷ്ണ ശങ്കര്‍. പ്രേമത്തിലെ കോയ എന്ന കഥാപാത്രത്തിലൂടെ ഏവരുടെയും പ്രിയ താരമായി കൃഷ്ണ ശങ്കര്‍ മാറി. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത് താരത്തിന്റെ മേക്കോവര്‍ ചിത്രമാണ്. തൊബാമ എന്ന ചിത്രത്തിന് വേണ്ടി ശരീര ഭാരം കൂട്ടിയ കൃഷ്ണ ശങ്കറിന്റെ ചിത്രമാണ് വൈറലാകുന്നത്.
താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മേക്കോവര്‍ ചിത്രം പങ്കുവെച്ചത്. ''കിച്ചുവില്‍ നിന്ന് മമ്മുവിലേക്ക്, 68 കിലോ ഗ്രാംസ് ടു 84 കിലോ?ഗ്രാംസ്'' എന്നഅടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. പെര്‍ഫക്ട് ശരീരവുമായി ജിമ്മില്‍ നില്‍ക്കുന്നതാണ് ഒരു ചിത്രം. മറ്റൊന്നില്‍ കുടവയറൊക്കെ ചാടിയ ലുക്കിലാണ് താരം.






