
നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന് അച്ഛനായി. പെണ്‍കുഞ്ഞ് ജനിച്ചെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും നടന് ഫേസ്ബുക്കില്‍ കുറിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ചിത്രവും സിദ്ധാര്‍ത്ഥ് പങ്കുവെച്ചിട്ടുണ്ട്.
സുജിന ആണ് സിദ്ധാര്‍ഥിന്റെ ഭാര്യ. 2019 ഓഗസ്റ്റ് 31നായിരുന്നു ഇരുവരുടെയും വിവാഹം. നമ്മള് എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ഥ് സിനിമയില്‍ എത്തുന്നത്. പിന്നീട് അച്ഛന് സംവിധാനം ചെയ്ത നിദ്രയുടെ റീമേക്കിലൂടെ സംവിധാന രംഗത്തേക്കും കടന്നു. ദിലീപിനെ നായകനാക്കി 'ചന്ദ്രേട്ടന് എവിടെയാ' എന്ന സിനിമയും സംവിധാനം ചെയ്തു. വര്‍ണ്യത്തില്‍ ആശങ്കയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.






