
ന്യൂഡല്‍ഹി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഭാവിയില്‍ ഇനി വര്‍ക്ക് ഫ്രം ഹോം തന്നെ ആയേക്കുമെന്ന് സര്‍വേ ഫലം. 34,000 പേര്ക്കിടയില് നടത്തിയ സര്‍വേയിലാണ് ജോലി സ്ഥലങ്ങള്‍ കാലഹരണപ്പെട്ടേക്കുമെന്ന് ഫലം.
കോവിഡാനന്തരം ജോലി സ്ഥലത്തിന് പഴയ പ്രാധാന്യമുണ്ടാകില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം ആളുകളും വിശ്വസിക്കുന്നത്. ഇന്സൈറ്റ്ഡ് ഡെയ്ലിസൈറ്റ്സ് പോളിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്.
ഐടി കമ്പനികളുടെ വര്‍ക്ക് ഫ്രം ഹോം ഡിസംബര്‍ 31 വരെ നീട്ടാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ തുടര്‍ന്നാണ് സര്‍വേ നടത്തിയത്. ഫുജിറ്റ്സു, ഇന്‍ഫോസിസ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് സ്ഥിര വര്‍ക്ക് ഫ്ര,ം ഹോം സൗകര്യം പ്രഖ്യാപിച്ചിരുന്നു.






