
ഇന്ഡോര്: കൊവിഡ് കാലത്ത് കച്ചവടം ചെയ്യാന് അനുവദിക്കണമെങ്കില് 100 രൂപ കൈക്കൂലി നല്കണമെന്ന ആവശ്യം നിഷേധിച്ച കൗമാരക്കാരന്റെ ജീവതമാര്ഗം തകര്ന്ന് ഇന്ഡോര് നഗരസഭാ അധികൃതര്. വഴിയോരത്ത് ഉന്തുവണ്ടിയില് മുട്ടക്കച്ചവടം നടത്തിയിരുന്ന 14കാരന്റെ കച്ചവടമാണ് അധികൃതര് നശിപ്പിച്ചത്. ഉന്തുവണ്ടി മറിച്ചിട്ടതോടെ മുട്ടകള് മുഴുവന് റോഡില് വീണ് പൊട്ടിച്ചിതറി.
രാവിലെ തെരുവിലെത്തിയ ഉദ്യോഗസ്ഥര് കച്ചവടം നിര്ത്തി പോകണമെന്ന് ആവശ്യപ്പെട്ടു. 100 രൂപ നല്കിയാല് കച്ചവടത്തിന് അനുവദിക്കാമെന്നായിരുന്നു ആവശ്യം. പണം നല്കാന് കഴിയില്ലെന്ന് പറഞ്ഞതോടെ ഉന്തുവണ്ടി മറിച്ചിടുകയായിരുന്നു. മഹാമാരിയെ തുടര്ന്ന് കച്ചവടം നഷ്ടപ്പെട്ട ബാലന് കുടുംബത്തെ സഹായിക്കാനാണ് സ്റ്റോക്കുണ്ടായിരുന്ന മുട്ടകളുമായി ഇന്ന് കച്ചവടത്തിന് വന്നത്.







Comments