
മലയാളത്തിന്റെ ആക്ഷന്‍ റാണിയായിരുന്നു വാണി വിശ്വനാഥ്. മലയാളികളെ തുടക്കം മുതല്‍ ഒടുക്കം വരെ കുടു കുടെ ചിരിപ്പിച്ച മന്നാര്‍ മത്തായി സ്പീക്കിങിലൂടെയായിരുന്നു വാണിയുടെ മലയാളത്തിലേക്കുള്ള വരവ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ വാണി തിളങ്ങി. വിവാഹ ശേഷം അഭിനയ ജീവിതത്തിന് ഇടവേള കൊടുത്ത താരം രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിരുന്നു. ഇപ്പോള്‍ താന്‍ അഭിനയിച്ച തെലുങ്ക് ചിത്രത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് വാണി വിശ്വനാഥ്. കിരീടം എന്ന സിനിമയുടെ തെലുങ്ക് റീമേക്കില്‍ താരം അഭിനയിച്ചപ്പോള്‍ ഉണ്ടായ ഒരു സംഭവത്തെ പറ്റിയാണ് വാണി പറഞ്ഞത്.
'' മലയാളത്തില്‍ കിരീടം ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയം. അതിന്റെ തെലുങ്ക് പതിപ്പില്‍ ഞാനാണ് പാര്‍വതി ചെയ്ത വേഷം അഭിനയിച്ചത്. ലൊക്കേഷനില്‍ ഷൂട്ടിങ്ങിനു വേണ്ടി എത്തിയപ്പോള്‍ തന്നെ സോങ് ഷൂട്ടിംഗ് നടക്കുകയാണ്.കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി.. ആണോ എന്നു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ. സിനിമയുടെ ഫസ്റ്റ് പാര്‍ട്ടില്‍ തന്നെ നാലു ഡാന്‍സ് സോങ് ഉണ്ട്, വേഗം ഡാന്‍സിന്റെ കോസ്റ്റും ഇട്ടു വരു, ആ സിനിമയില്‍ തന്നെ നാല് ഡാന്‍സ് സോങ് ഉണ്ടെങ്കില്‍ മറ്റു ഗ്ലാമര്‍ വേഷങ്ങളുടെ കാര്യം പറയണോ. 50 തിന് മുകളില്‍ സിനിമകളില്‍ 200 നു മുകളില്‍ ഡാന്‍സ് സോങ്ങുകള്‍ ചെയ്തിട്ടുണ്ട് ഞാന്‍.'' വാണി വിശ്വനാഥ് പറയുന്നു.






