
ധനുഷ് നായകനാകുന്ന മാരി സെല്‍വരാജ് ചിത്രം കര്‍ണന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ധനുഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. മലയാള നടി രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. തമിഴിലെ രജിഷയുടെ അരങ്ങേറ്റ ചിത്രമാണ് ഇത്.
ചിത്രത്തില്‍ കര്ണന് എന്നു തന്നെയാണ് ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്. പരിയേറും പെരുമാളിന് ശേഷം മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലാല്‍, യോഗി ബാബു, നടരാജന് സുബ്രമണ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കലൈപുലി എസ് താണുവിന്റെ വി. ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രമാണിത്.
ധനുഷിനുള്ള പിറന്നാള്‍ സമ്മാനമായാണ് സിനിമയുടെ ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടത്. ഇതിനുപുറമേ ചിത്രത്തിന്റെ ഒരു മേക്കിങ് വിഡിയോയും ഇന്ന് പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്.
இனிய பிறந்தநாள் வாழ்த்துக்கள் தம்பி தனுஷ்! As a birthday gift to @dhanushkraja from #TeamKarnan The title look and a glimpse into the making of #Karnan will be released on my YouTube Channel at 5.55 pm today. #HappyBirthdayDhanush pic.twitter.com/9xhuX49QzZ
— Kalaippuli S Thanu (@theVcreations) July 28, 2020






