
പ്രമുഖ ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന സീരിയലാണ് വാനമ്പാടി. സീരിയലില്‍ മോഹന്‍ കുമാര്‍ എന്ന കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് തെലുങ്ക് നടന് സായ് കിരണ്‍. തെലുങ്ക് സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്ന സായ്കിരണ്‍ മലയാളത്തിലും തമിഴിലും മിനിസ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അഭിനയം മാത്രമല്ല കുറച്ച് അപകടം പിടിച്ച ഒരു ഹോബി കൂടി സായ് കിരണിനുണ്ട്.
പാമ്പ് പിടുത്തമാണ് സായ് കിരണിന്റെ ഈ ഇഷ്ട ഹോബി. പാമ്പുകളെ ഇഷ്ടപ്പെടുന്ന സായ് കിരണ്‍ പാമ്പുകളെ സഹായിക്കാനും രക്ഷിക്കാനും പാമ്പ് പിടിക്കാനും പോകാറുണ്ട്. കോളേജില്‍ വെച്ച് ഫ്രണ്ട്സ് ഓഫ് സ്നേക്ക് സൊസൈറ്റിയില്‍ ചേര്‍ന്ന് സ്നേയ്ക്ക് റെസ്ക്യൂ പഠിച്ചതോടെയാണ് ജീവിതത്തിലെ ഈ വലിയ ഹോബിക്ക് വഴിത്തിരിവായത്. രണ്ട് വര്‍ഷം കൊണ്ടു പലതരം പാമ്പുകളെയും അവയെ സംരക്ഷിക്കേണ്ട രീതിയെക്കുറിച്ചും പഠിച്ചു. തെലുങ്കിലെ സൂപ്പര്‍താര നാഗാര്‍ജ്ജുനയുടെ വീട്ടില്‍ പോലും പോയി പാമ്പിനെ പിടിച്ചിട്ടുണ്ട് സായ് കിരണ്‍. എന്തായാലും വാനമ്പാടിയിലൂടെ ഈ തെലുങ്ക് നടന് മലയാളി മനസ് കീഴടക്കിക്കഴിഞ്ഞു.
സംഗീതകുടുംബത്തില്‍ നിന്നുമാണ് അഭിനയ രംഗത്തേക്ക് സായ്കിരണ്‍ എത്തിയത്. ഗായിക പി സുശീലയുടെ കൊച്ചുമകനായ സായ്കിരണിന്റെ അച്ഛനും പ്രമുഖ പാട്ടുകാരനാണ്. പി. സുശീലയുടെ സഹോദരിയുടെ മകനാണ് സായ്കിരണിന്റെ അച്ഛന് രാമകൃഷ്ണ വിസ്സംരാജു. തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി. കൊയിലമ്മയിലെ നായകനെയും സായ്കിരണ്‍ തന്നെയാണ് അവതരിപ്പിച്ചത്.






