
മുംബൈ: മുംബൈയില്‍ ആറിലൊരാള്‍ കോവിഡ് പോസിറ്റീവായെന്ന ഞെട്ടിക്കുന്ന സീറോ സര്‍വേ ഫലം. മുംബൈയിലെ ചേരിനിവാസികളില്‍ 57% മാനവും മറ്റിടങ്ങളില്‍ 16% ആളുകള്‍ക്കും കോവിഡ് ബാധ ഉണ്ടായതായാണ് സീറോ സര്‍വേ റിപ്പോര്‍ട്ട്. നഗരത്തിലെ ഏഴായിരത്തോളം ആളുകളിലാണ് പരിശോധന നടത്തിയത്.
ജൂലൈയിലെ ആദ്യ രണ്ട് ആഴ്ചകളില്‍ വിവിധയിടങ്ങളില്‍ നിന്നുള്ളവരുടെ രക്ത സാംപിള്‍ എടുത്താണ് പരിശോധന നടത്തിയത്. ശരീരത്തില്‍ ഏതെങ്കിലും രോഗത്തിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. വൈറസ് ബാധ ഉണ്ടായവരുടെ ശരീരത്തില്‍ മാത്രമേ ആന്റിബോഡി സാന്നിധ്യം ഉണ്ടാവുകയുളളു.
നീതി ആയോഗ്, ഗ്രേറ്റര്‍ മുംബൈ മുന്‍സിപ്പല്‍ കോര്പറേഷന്, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച് എന്നിവര്‍ സംയുക്തമായാ് സര്‍വേ നടത്തിയത്. സ്ത്രീകളിലാണ് കൂടുതല്‍ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. വൈറസ് ബാധയുണ്ടായ കൂടുതല്‍ പേരിലും രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. നഗരത്തിലെ 1.2 കോടി ജനങ.ങളില്‍ 56 ശതമാനവും ചേരികളിലാണ് വസിക്കുന്നത്. മുംബൈയില്‍ ഇതുവരെ ആകെ ഒരു ലക്ഷം പേര്‍ക്കാണ് കോവിഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളു. ആകെ ജജനസംഖ്യയില് എത്രത്തോളം പേര്‍ക്ക് രോഗബാധയുണ്ടെന്ന് കശണ്ടത്താനുള്ള നടപടിക്രമമാണ് സീറോ സര്‍വേ.






