
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാണ് കാമുകിയായിരുന്ന റിയ ചക്രവര്‍ത്തി. ഇരുവരും തമ്മിലുള്ള പ്രണയം ബോളിവുഡില്‍ പരസ്യമായിരുന്നു. കരിയറിന്റെ ഏറ്റവും നല്ല അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് സുശാന്തിന്റെ മരണം.
എന്നാല്‍, സുശാന്തിന്റെ മരണത്തില്‍ റിയയയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുകയാണ് സുശാന്തിന്റെ പിതാവ്. സുശാന്തിന്റെ പിതാവ് നല്കിയ പരാതി പരിഗണിച്ച് ബിഹാര്‍ പൊലീസ് റിയയ്ക്കെതിരെ കേസെടുത്തു കഴിഞ്ഞു. നടന്റെ മുന്‍ കാമുകി അങ്കിത ലോഖണ്ഡെയുടെ മൊഴിയും റിയയ്ക്ക് എതിരെയാണ്. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോടു വെളിപ്പെടുത്തിയിരുന്നുവെന്നാണു പുതിയ മൊഴി.
കര്‍ണാടകയിലെ ബംഗളൂരുവിലുള്ള ഒരു ബംഗാളി കുടുംബത്തിലാണ് റിയയുടെ ജനനം. പിതാവ് ഇന്ത്യന്‍ സൈന്യത്തില്‍ ഓഫിസര്‍ ആയിരുന്നു. ആര്‍മി പബ്ലിക് സ്കൂളിഇ പഠനം. പിന്നീട് എംടിവി ടാലന്റ് ഹണ്ടില്‍ റണ്ണര്‍ അപ്പായതിനു പിന്നാലെ നിരവധി ടിവി ഷോകളില്‍ അവതാരകയായി. 2013ല്‍ 'മേരേ ഡാഡ് കി മാരുതി' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ എത്തി.
യാഷ്രാജ് ഫിലിംസിന്റെ 'ബാങ്ക്ചോര്‍', 'ഹാഫ് ഗേള്‍ഫ്രണ്ട്്' എന്നീ സിനിമകളിലും റിയ അഭിനയിച്ചു. ഇതിനിടെ സുശാന്തുമായി അടുത്തു. എന്നാല്‍, സുശാന്തിന്റെ മരണത്തോടെ കാമുകിയുടെ റോളില്‍നിന്ന് വില്ലത്തിയുടെ റോളിലേക്കു മാറിയിരിക്കുകയാണ് റിയ. റിയയും നിയമപരമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് എന്നാണു റിപ്പോര്‍ട്ട്.






