ലക്നൗ: പൊളിച്ചുമാറ്റപ്പെട്ടാലും ക്ഷേത്രം പണിതാലും ബാബ്റി മസ്ജിദ് മോസ്ക്ക് അയോദ്ധ്യയില്‍ അനശ്വരമായി തന്നെ തുടരുമെന്ന് അഖിലേന്ത്യ മുസ്ളീം വ്യക്തിഗത നിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി ). എവിടെയായാലും മോസ്ക്ക് സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് എന്നന്നേയ്ക്കുമാണെന്ന് ഷരിയ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്ക് എഐഎംപിഎല്‍ബി പിന്തുണയും പ്രഖ്യാപിച്ചു.
ദശകങ്ങളോളം നീണ്ട അയോധ്യ ഭൂമി തര്‍ക്കത്തില്‍ കക്ഷികളായിരുന്നു എഐഎംപിഎല്‍ബി. ബാബ്റി മസ്ജിദ് ഇരുന്നിടം മുമ്പും മസ്ജിദായിരുന്നു. ഇപ്പോഴും മസ്ജിദാണ്. നാളെയും അത് അങ്ങിനെ തന്നെയായിരിക്കും. മോസ്ക്കിനുള്ളില്‍ ഇനി എന്ത് പ്രതിഷ്ഠ സ്ഥാപിച്ചാലും പൂജ നടത്തിയാലും നമസ് ചെയ്യുന്നതില്‍ നിന്നും ആള്‍ക്കാരെ തടയപ്പെട്ടാലും മോസ്ക്ക് മോസ്ക്കായി തന്നെ തുടരുമെന്ന് ഇവര്‍ പ്രസ്താവനയില്‍ പറയുന്നു.
''ബാബ്റി മസ്ജിദ് എല്ലായ്പ്പോഴും മസ്ജിദായിരുന്നു. അത് അങ്ങിനെ തുടരും. അതിന് ഏറ്റവും വലിയ ഉദാഹരണം ഹഗിയാ സോഫിയയാണ്. നീതി രഹിത മാര്‍ഗ്ഗത്തിലൂടെയോ ഭൂരിപക്ഷ പ്രീണനത്തിന്റെ ഭാഗമായുള്ള ഒരു കാര്യത്തിലൂടെ മോസ്ക്കിന്റെ പദവി മാറ്റാനാകില്ല. സാഹചര്യങ്ങള്‍ ഈ രീതിയില്‍ അധിക കാലം നടത്താനാകില്ല. ഇത് രാഷ്ട്രീയമാണ്. അതില്‍ ഹൃദയം തകരേണ്ട കാര്യമില്ലെന്ന് എഐഎംപിഎല്‍ബിയുടെ ട്വീറ്റില്‍ പറയുന്നു.
ഹിന്ദുക്കളുടെ ഒരു ആരാധനാലയം പൊളിച്ചല്ല ബാബ്റി മസ്ജിദ് നിര്‍മ്മിച്ചത് എന്നതാണ് തങ്ങളുടെ എല്ലായ്പ്പോഴത്തെയും നിലപാട്. ഇപ്പോഴും അങ്ങിനെ തന്നെ. ബാബ്റി മസ്ജിദ് നിര്‍മ്മിക്കുന്നതിന് 400 വര്‍ഷം മുമ്പ് 12 ാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതെന്ന് കരുതുന്ന ശേഷിപ്പുകള്‍ പര്യവേഷണത്തില്‍ കണ്ടെത്തി എന്നതാണ് സുപ്രീംകോടതിയുടെ കണ്ടെത്തല്‍. അമ്പരപ്പിക്കുന്ന വിധിയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. എന്നാല്‍ ഇക്കാാര്യത്തില്‍ ഉണ്ടായ ഹിന്ദുത്വ ഇടപെടല്‍ ബലാല്ക്കാരം, പിടിച്ചെടുക്കല്‍, വിരട്ടല്‍, അപഹരണം എന്നിവയിലൂടെ ഉള്ളതായിരുന്നു എന്നും പറയുന്നു.
മതങ്ങളേയും മതവിജ്ഞാനങ്ങളേയും നിശ്ചലമാക്കി നടത്തിയ ഒരു ശുദ്ധ രാഷ്ട്രീയ നീക്കം തന്നെയായിരുന്നു ഇത്. അതുകൊണ്ട് ക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീംകോടതി വിധിയില്‍ ആരും നിരാശപ്പെടേണ്ടതില്ല എന്നും പറയുന്നു. ക്ഷേത്രം നിര്‍മ്മിക്കുമെന്ന് 1993 ജനുവരി 7 ന് ബിജെപി പാര്‍ലമെന്റില്‍ നല്കിയ ഉറപ്പ് പാലിക്കപ്പെട്ടു. എന്ന് കാണിച്ച് കേസില്‍ കക്ഷിയായിരുന്ന ഹാജി മഹ്ബൂബ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

Comments