
ആലപ്പുഴ: യുവനടന് ദുല്‍ഖര്‍ സല്മാന് നായകനാകുന്ന 'കുറുപ്പ്' സിനിമയ്ക്കെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥയെന്ന നിലയിലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്.
കഴിഞ്ഞ ദിവസം സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതില്‍ സുകുമാരക്കുറുപ്പിന്റെ പ്രവൃത്തികളെ ന്യായീകരിക്കത്തക്ക വിവരണം ഉണ്ടായിരുന്നു എന്നും അഡ്വ.ടി.ടി.സുധീഷ് മുഖേന ദുല്‍ഖറിന് അയച്ച വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നുണ്ട്. ചാക്കോ കൊല്ലപ്പെടുമ്പോള്‍ ഭാര്യ ശാന്തമ്മ ആറുമാസം ഗര്‍ഭിണിയായിരുന്നു. ജിതിന് ഏക മകനാണ്.
അതുെകാണ്ട് തന്നെ റിലീസിന് മുന്‍പ് തങ്ങള്‍ക്ക് സിനിമ കാണണമെന്ന ആവശ്യം മുന്നോട്ട് വച്ചിരിക്കുകയാണ് ചാക്കോയുടെ ശാന്തമ്മയും മകന് ജിതിനും. ഈ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആരും തന്നെയോ കുടുംബത്തെയോ സമീപിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ശാന്തമ്മ ഒരു മാധ്യമത്തോട് പറഞ്ഞു.






