
കൊറോണ മൂലം ഐടിമേഖലയില്‍ ഉള്ള ജീവനക്കാരെല്ലാം വീടുകൡിരുന്നാണ് ജോലി ചെയ്യുന്നത്. തങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി 2021 ജൂലൈ വരെ നല്‍കിയിരിക്കുകയാണ് ഫേസ്ബുക്ക്.
ഇതിനായി വീട്ടില്‍ സജ്ജീകരണങ്ങള്‍ നടത്താന്‍ 1000 ഡോളര്‍ വീതം നല്‍കുമെന്ന് മേധാവികള്‍ അറിയിച്ചു. വൈറസ് വ്യപനം കുറയുന്നതിന് അനുസരിച്ച്, ജീവനക്കാരുടെ എണ്ണം കുറച്ച് ഓഫീസുകള്‍ തുറക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. ഗവണ്മെന്റ് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകും ഓഫീസുകള്‍ തുറക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഗൂഗിളും, തങ്ങളുടെ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം 2021 ജൂണ്‍ വരെ നീട്ടിയതായി പറഞ്ഞിരുന്നു. ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതെന്ന് കമ്പനി പറഞ്ഞു.






