ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു. 135.80 അടിയാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്. 142 അടിയാണ് പരമാവധി സംഭരണശേഷി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉപസമിതി നാളെ അണക്കെട്ട് സന്ദര്‍ശിക്കും. മുല്ലപ്പെരിയാര്‍ ഡാമിലെ ജലം ഒഴുക്കിക്കളയാന്‍ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു.
ജലനിരപ്പ് 136 അടി എത്തുമ്പോള്‍ മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈഗ ഡാമിലേക്ക് കൊണ്ടുവരാനും പുറത്തേക്ക് ഒഴുക്കി കളായാണും നിദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഷട്ടറുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് കേരള സര്‍ക്കാരിനെ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജലനിരപ്പ് 132.6 അടിയായപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്.






