മുന്‍ പോണ് താരമായ മിയ ഖാലിഫയുടെ കണ്ണട കഴിഞ്ഞ ദിവസം ലേലത്തിന് വെച്ചിരുന്നു. ലബനീസ് തലസ്ഥാനമായ ബയ്റുത്തിലുണ്ടായ സ്ഫോടനത്തില്‍ ദുരിതബാധിതരെ സഹായിക്കാന്‍ വേണ്ടിയായിരുന്നു താരം കണ്ണട ലേലത്തിന് വെച്ചത്. ലേലത്തുക പൂര്‍ണമായും ദുരിതബാധിതര്‍ക്ക് കൈമാറാനായിരുന്നു മിയ ഖലീഫയുടെ തീരുമാനം. കണ്ണട ലേലത്തിന് വച്ച് മണിക്കൂറുകള്‍ക്കുള്ള 75 ലക്ഷമായാണ് ലേല തുക ഉയര്‍ന്നത്.
തന്റെ കണ്ണടയുടെ വിലകേട്ട് ഞെട്ടിത്തരിച്ച് ഇരിക്കുന്ന മിയയുടെ ചിത്രവും ഇപ്പോള്‍ വൈറലാണ്. പോണ് സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഉപയോഗിച്ചിരുന്ന പ്രിയപ്പെട്ട കണ്ണട ഇ-ബേയിലാണ് മിയ ലേലത്തില്‍ വച്ചത്. മിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇതേ കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചിരുന്നു. ലേലത്തില്‍ നിന്ന് കിട്ടുന്ന തുക മുഴുവനായും റെഡ് ക്രോസ് വഴി ദുരിതബാധിതര്‍ക്ക് നല്‍കുമെന്ന് മിയ പ്രഖ്യാപിച്ചിരുന്നു.

Comments