
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സെയ്ദ് അലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. കേസിലെ മറ്റൊരു പ്രതിയായ സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17 ലേക്ക് മാറ്റി. റിമാന്‍ഡ് കാലാവധി അവസാനിച്ച 8 പ്രതികളുടെ റിമാന്‍ഡ് ഈ മാസം 25 വരെയും നീട്ടി.
കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിലവിലെ സാഹചര്യത്തില്‍ ്രപതികള്ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. വിദേശബന്ധങ്ങളുള്ള പ്രതികളായതിനാല്‍ ജാമ്യം നല്കിയാല് വിദേശത്തേക്കു കടക്കാനുള്ള സാധ്യതയും കോടതി ചൂണ്ടിക്കാട്ടി.
ഇനിയും കേസില്‍ പ്രതികളുടെ എണ്ണം കൂടാെമന്നിരിക്കെ പ്രതികള്‍ക്ക് ജാമ്യം നല്കിയാല് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദേശത്തുള്ള റബിന്‍സ്, ഫൈസല്‍ ഫരീദ് എന്നിവരെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭ്യമാവുകയുള്ളൂവെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.






