
മലയാള സിനിമയിലേക്ക് 'പാലും പഴവും കൈകളിലേന്തി...' വന്ന നടനാണ് ഗണപതി എന്ന ഗണപതി എസ് പൊതുവാള്. സന്തോഷ് ശിവന്റെ ബിഫോർ ദി റെയ്ൻസ് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെയാണ് സിനിമാഭിനയം തുടങ്ങിയതെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഗണപതി സുപരിചിതനായത് വിനോദയാത്രയിലൂടെയാണ്.
ഗണപതി എന്ന പേര് കേൾക്കുമ്പോൾ തന്നെ വിനോയദയാത്രയിലെ പാലും പഴവും കൈകളിലേന്തി എന്ന പാട്ട് ഓര്‍മ്മ വരാത്തവര്‍ ഉണ്ടാവില്ല. മലയാള സിനിമയിലേക്ക് ബാലതാരമായെത്തി പിന്നീട് നായകനായി ഇപ്പോള്‍ സംവിധായകനാകാൻ ഒരുങ്ങുകയാണ് ഗണപതി. ഗണപതി തന്നെയാണ് ഈ വിശേഷം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
സജി സുരേന്ദ്രന്റെ മാധവം എന്ന ടെലിവിഷൻ പരമ്പരയിലും അഭിനയിച്ചിട്ടുണ്ട് ഗണപതി. അലിഭായിലൂടെ മോഹൻലാലിന്റെ കൂടെയും പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റിലൂടെ മമ്മൂട്ടിക്കൊപ്പവും ഗണപതി നല്ല പ്രകടനമാണ് കാഴ്ചവെച്ചിരുന്നു. ചിത്രശലഭങ്ങളുടെ വീട്, ഇന്നത്തെ ചിന്താവിഷയം, ലോലിപോപ്പ്, പകൽനക്ഷത്രങ്ങള്‍, സമയം, സ്പിരിറ്റ്, മല്ലുസിങ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. 2007 മുതൽ 2013വരെ അഭിനയരംഗത്ത് സജീവമായിരുന്ന താരം പിന്നീട് ഒരു ബ്രേക്കെടുത്തു.






