കൊണ്ടോട്ടി: ഒരിക്കല്‍ മലപ്പുറത്തെ അതിശക്തമായി വിമര്‍ശിച്ച മനേക ഗാന്ധി ഇപ്പോള്‍ മലപ്പുറത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കരിപ്പൂര്‍ വിമാന ദുരന്തത്തിനിടയില്‍ ആളുകളുടെ ജീവന് രക്ഷിക്കാന്‍ നാട്ടുകാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയാണ് മനേക ഗാന്ധി ഇപ്പോള്‍ പ്രശംസിച്ചിരിക്കുന്നത്.
പാലക്കാട്ട് ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ മേനകാ ഗാന്ധി മലപ്പുറത്തെ ജനങ്ങളെ വിമര്‍ശിച്ചു രംഗത്തെത്തിയതു വലിയ വിവാദമായിരുന്നു.
കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ചു മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അബ്ബാസ് വടക്കന്‍ മേനക ഗാന്ധിക്ക് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതിനു മറുപടിയായാണു വിമാനദുരന്തമുണ്ടായ സമയത്തു മികച്ച ഇടപെടലാണു മലപ്പുറത്തുകാരുടെ ഭാഗത്തുനിന്നുണ്ടായതെന്നു മേനകാ ഗാന്ധി പ്രശംസിച്ചത്.

Comments