
കൊച്ചി: ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ കൗദാശിക ബന്ധങ്ങളും അവസാനിപ്പിക്കാന്‍ യാക്കോബായ സഭ. ഇതേതുടര്‍ന്ന് പ്രാര്‍ത്ഥനാ കാര്യങ്ങളില്‍ ഉള്‍പ്പെടെ ഓര്‍ത്തഡോക്സ് സഭയുമായി നടത്തി വന്ന സഹകരണങ്ങള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് യാക്കോബായ സഭ വ്യക്തമാക്കി. മൊത്രാപ്പോലിത്തന് ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പുത്തന്‍കുരിശ് പാത്രിയാര്‍ക്കിസ് സെന്ററില്‍ നടന്ന അടിയന്തര സുന്നഹദോസിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം പള്ളിപിടിച്ചെടുക്കുന്ന നടപടികള്‍ അവസാനിപ്പിച്ചാല്‍ ഓര്‍ത്തഡോക്സ് സഭയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും യാക്കോബായ സഭ അറിയിച്ചു. സുപ്രൗംകോടതി വിധി അല്ല നടപ്പാക്കുന്നതെന്നും, കേരള ഹൈക്കോടതിയില്‍ നിന്ന് വരുന്ന ഉത്തരവുകള്‍ ദുരൂഹമാണെന്നും സഭ കൂട്ടിച്ചേര്‍ത്തു.
ആരാധനാലയങ്ങള്‍ ബലമായി നിയമത്തിന്റെ പിന്‍ബലത്തോടെ പിടിച്ചെടുക്കുമ്പോ' അവരുമായി മുന്നോട്ടുള്ള സഹകരണത്തില്‍ വ്യക്തമായ നിലപാടുകള്‍ സഭയ്ക്ക് എടുക്കേണ്ടതായി വന്നിരിക്കുന്നുവെന്നും അദേഹം പറഞ്ഞു. സുപ്രീംകോടതിയ വിധിയുടെ മറവില്‍ യാക്കോബായ സഭയുടെ ഇടവക അംഗങ്ങളെ എല്ലാം പള്ളികളില്‍ നിന്ന് ഇറക്കി വിടുന്ന സാഹചര്യം നിലവിലുണ്ടെന്നും അഇത് അവസാനിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവരണമെന്നും യാക്കോബായ സഭ ആവശ്യമുയര്‍ത്തി. ഇതിനായി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ചോദിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.






