
അമേരിക്കൻ കൾട്ട് മോട്ടോർസൈക്കിൾ ബ്രാൻഡായ ഹാർലി ഡേവിഡ്സൺ 2010-ലാണ് ഇന്ത്യയിലെത്തിയത്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ കുറച്ചു കാലങ്ങളായി ഹാർലിയുടെ ഇന്ത്യൻ വിപണിയിലെ ആവിശ്യകത കുറയുന്നു . ബൈക്ക് വില്പന ഗണ്യമായി കുറഞ്ഞതോടെ ഹാർലി-ഡേവിഡ്സൺ ഇന്ത്യൻ വിപണിയോട് വിട പറയാനുള്ള തയ്യാറെടുപ്പുലാണ് എന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
ഹാർലി-ഡേവിഡ്സൺ ഫാക്ടറി ഹരിയാനയിലെ ബാവലിൽ ആണ് പ്രവർത്തിക്കുന്നത്. ഈ ഫാക്ടറി ഉപയോഗപ്പെടുത്താൻ മറ്റു വാഹന നിർമ്മാതാക്കൾക്ക് താല്പര്യമുണ്ടോ എന്ന് കൺസൾട്ടൻസി മുഖേന കമ്പനി തേടുന്നുണ്ട്. മാത്രമല്ല, മാറിയ വിപണി സാഹചര്യത്തിൽ ഇന്ത്യൻ വിപണയിൽ വില്പന ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് എന്ന കമ്പനിയുടെ ധാരണയും ആണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്.
അതെ സമയം ഹാർലി-ഡേവിഡ്സൺ ഇന്ത്യ ഔദ്യോഗികമായി ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല. ഇന്ത്യ വിടുകയാണെകിൽ 'ദി റീവയർ' തന്ത്രത്തിന് ഭാഗമായിക്കും ആ നീക്കം. ഹാർലി-ഡേവിഡ്സണിന്റെ ചെയർമാനും, പ്രസിഡന്റും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജോചെൻ സീറ്റ്സ് ആണ് ദി റീവയർ രൂപപ്പെടുത്തിയത്. മികച്ച വില്പന നേടാൻ സാധിക്കാത്ത വിപണികളിൽ നിന്നും പുറത്തുകടന്നു നഷ്ടം കുറയ്ക്കുക എന്നതാണ് ദി റീവയർ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി 50 ഓളം വിപണികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും.






