
ശരത്ത് അപ്പാനി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ചാരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ശരത്ത് അപ്പാനി തന്നെയാണ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. സെന്റ് മരിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ജോമി ജോസഫ് ചിത്രം നിര്‍മിച്ച് സംവിധാനം ചെയ്യുന്നു.
ശരത്ത് അപ്പാനി ആദ്യമായി കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട് ചാരത്തിന്. മനു എസ് പ്ലാവില സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നു. അങ്കമാലി ഡയറീസ് ഫെയിം സിനോജ് വര്‍ഗീസ്, ഓട്ടോശങ്കര്‍ എന്ന വെബ്സിരീസിലൂടെ പ്രശസ്തനായ സെല്‍വപാണ്ഡ്യന്‍, രാജേഷ് ശര്‍മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






