
തൃശൂര്‍: തൃശൂര്‍ മൂന്നൂപീഠികയില് ജ്വല്ലറി കുത്തിത്തുറന്ന് മൂന്നരകിലോ സ്വര്‍ണം മോഷ്ടിച്ച കേസില്‍ പോലീസിന് സംശയങ്ങള്‍ ബാക്കി. ഇത്രയും സ്വര്‍ണം സ്റ്റോക്ക് രജിസ്റ്ററില്‍ കാണിച്ചിട്ടില്ല. മാത്രമല്ല, ലോക്കറിന്റെ താഴ് തകര്‍ത്തിട്ടുമില്ല.
ഫൊറന്‍സിക് പരിശോധനയില്‍ ഗ്യാസ് കട്ടര്‍ ഉപേയാഗിച്ചതിന്റെയോ ബലം ്രപയോഗിച്ച് പൂട്ടു തുറന്നതിന്റെയോ ലക്ഷണങ്ങള്‍ കണ്ടെത്താനുമായിട്ടില്ല. ഉടമയുടെ മൊഴിയനുസരിച്ച് ജ്വല്ലറിയില്‍ ഇത്രയധികം സ്വര്‍ണമുണ്ടായിരുന്നു എന്നതും പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല.
ജ്വല്ലറിയുടെ േപരില് വന്‍തുക ലോണ്‍ ഉണ്ടായിരുന്നതായാണ് അറിയുന്നത്. ഇതിന് ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഉടമയെയും ജീവനക്കാരനെയും പോലീസ് ചോദ്യം ചെയ്തു.






