
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരെ നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തെ പിന്തുണയ്ക്കരുതെന്ന് കെ.എസ് ശബരീനാഥന് എം.എല്‍.എ. അദാനിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയ ശേഷം സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും ആ നാടകം കളിക്ക് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കണോ എന്നത് പാര്‍ട്ടി തീരുമാനിക്കണമെന്നും ശബരീനാഥന് പറഞ്ഞു. വിമാനത്താവള വിഷയത്തിലുള്ള നിലപാടുമായി കോണ്‍ഗ്രസും പ്രതിപക്ഷവും സ്വന്തം നിലയ്ക്ക് മുന്നോട്ട് പോകണമെന്നും ശബരീനാഥന് പറഞ്ഞു.
അതേസമയം പരസ്യമായി അദാനിയെ എതിര്‍ത്ത സര്‍ക്കാര്‍ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നുവെന്ന് വ്യക്തമാതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ലേലത്തില്‍ പങ്കെടുക്കാനുള്ള ഉപദേശം ആരുടേതാണ്. സര്‍ക്കാരിന്‍െ്റ സമിതിയാണ് ടെന്‍ഡറില്ലാതെ അദാനിയുടെ മരുമകളുടെ കമ്പനിയെ തിരഞ്ഞെടുത്തത്. എന്തുകൊണ്ട് സിയാലിനെ കണ്സള്ട്ടന്്റാക്കിയില്ലെന്നും ചെന്നിത്തല ചോദിച്ചു.
ലാഭകരമായി വിമാനത്താവളം നടത്തി പരിചയമുള്ള സിയാലിനെ ഒഴിവാക്കിയത് ഗൗരവമുള്ള കാര്യമല്ലേ. കെ.പി.എം.ജിയുടെ കണ്സള്ട്ടസിയായുള്ള വരവ് തന്നെ ദുരൂഹമാണ്. ഇതില്‍ ടെന്‍ഡറുണ്ടോ. 10 ശതമാനം പ്രൈസ് പ്രിഫറന്‍സ് ഉണ്ടായിട്ടും കേരളം ടെന്‍ഡറില്‍ പരാജയപ്പെട്ടു. ദുരൂഹമായ ഇടപാടുകളാണ് നടന്നതെന്നും ചെന്നിത്തല പറഞ്ഞു.






