സീരിയൽ ലോകത്ത് നിന്ന് സിനിമയിലേക്കെത്തിയ സംവിധായകൻ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ക്വാറി' എന്ന് പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടനൻ ഉണ്ണി മുകുന്ദൻ, നടിമാരായ ഷീലു എബ്രഹാം, നൂറിൻ ഷെരീഫ് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. 'എപ്പോഴൊക്കെ മനുഷ്യൻ പ്രകൃതിയെ വെല്ലുവിളിച്ചിട്ടുണ്ടോ അന്നൊക്കെ പ്രകൃതി തിരിച്ചടിച്ചിട്ടുണ്ട്' എന്ന ടാഗ് ലൈനുമായാണ് ക്വാറിയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ദൂരദർശൻ സീരിയലുകളിൽ അസിസ്റ്റന്റ് സംവിധായകനായി തുടങ്ങിയ കണ്ണൻ താമരക്കുളം പിന്നീട് മിന്നാരം, മിഥുനം, അമ്മതൊട്ടിൽ, അമ്മ, അവള്, പൗര്‍ണമി തിങ്കള്‍ തുടങ്ങിയ നിരവധ സീരിയലുകള്‍ വിവിധ ചാനലുകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. നിരവധി മലയാളം, തമിഴ് സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചതിനുശേഷമാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. സുരയാടൽ, തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ്, ചാണക്യതന്ത്രം, പട്ടാഭിരാമൻ ഇവയാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള സിനിമകള്‍.
എറണാകുളത്തെ ഫ്ലാറ്റ് പൊളിക്കൽ വിഷയവുമായി ബന്ധപ്പെട്ട് 'മരട് 357' എന്ന സിനിമയും അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനായി ഒരുങ്ങുകയാണ്. അതിന് പിന്നാലെയാണ് ഇപ്പോള്‍ 'ക്വാറി' എന്ന സിനിമയുമായി എത്താൻ ഒരുങ്ങുന്നത്. അബാം മൂവീസ്, സ്വര്‍ണ്ണലയ സിനിമാസ് ഇവയുടെ ബാനറിൽ എബ്രഹാം മാത്യു, സുദര്ശനൻ കാഞ്ഞിരംകുളം എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് അനീഷ് പുന്നംമ്മൂട്, ശ്രീജിത്ത് പുള്ളംമുക്ക് എന്നിവർ ചേര്‍ന്നാണ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടേയും മറ്റ് അണിയറപ്രവർത്തകരുടേയും വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Comments