ചെന്നൈ: ഔദ്യോഗിക പരിപാടികള്‍ ഇംഗ്ലീഷില്‍ നടത്തണണെന്ന് ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്കിന് കനിമൊഴി കത്തയച്ചു. ആയുഷ് മന്ത്രാലയത്തിന്െ്റ ഔദ്യോഗിക പരിപാടിയില്‍ ഹിന്ദി അറിയാത്തവര്‍ക്ക് ഇറങ്ങിപ്പോകാമെന്ന് മന്ത്രാലയ സെക്രട്ടറി പറഞ്ഞത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കനിമൊഴി കത്ത് എഴുതിയത്.
ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന നടപടിയാണ് മന്ത്രാലയ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കനിമൊഴി കുറ്റപ്പെടുത്തി. ഔദ്യോഗിക പരിപാടികള്‍ ഇംഗ്ലീഷില്‍ നടത്താന്‍ മന്ത്രാലയ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു. ഹിന്ദി ഉപയോഗിക്കുന്ന എല്ലാ ഇടങ്ങളിലും അതിന് ഇംഗ്ലീഷ് പരിഭാഷ ലഭ്യമാക്കണമെന്നും കനിമൊഴി ആവശ്യപ്പെട്ടു.
അതേസമയം മന്ത്രാലയത്തിന്െ്റ വെബിനാറില്‍ ക്ഷണിക്കാതെ എത്തിയവരാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് മന്ത്രാലയ സെക്രട്ടറിയുടെ വാദം. 350 പേര്‍ക്കാണ് വെബിനാറിന്െ്റ ലിങ്ക് കൊടുത്തത്. എന്നാല്‍ 430 പേര് വെബിനാറില്‍ പങ്കെടുത്തു. ഭാഷയെച്ചൊല്ലി അവരാണ് പ്രശ്നമുണ്ടാക്കിയതെന്നും തന്േ്റതായി പ്രചരിക്കുന്ന വീഡിയോ മോര്‍ഫ് ചെയ്തതാണെന്നും മന്ത്രാലയ സെക്രട്ടററി വാദിക്കുന്നു.
രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഡി.എം.കെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഒരാഴ്ച മുമ്പ് ഹിന്ദി സംസാരിക്കാത്തതിന്െ്റ പേരില്‍ വിമാനത്താവളത്തില്‍ വച്ച് സി.ഐ.എസ്.എഫ് ജവാന് അപമാനിച്ചതിനെക്കുറിച്ച് കനിമൊഴി വെളിപ്പെടുത്തിയിരുന്നു.






