തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന്െ്റ പേരില്‍ വ്യാപകമായ അക്രമത്തിന് യു.ഡി.എഫഫ്, ബി.ജെ.പി ശ്രമമെന്ന് മന്ത്രി ഇ.പി ജയരാജന്. ഗ്രൗണ്ട് ഫ്ളോറില്‍ ഇ.ഐ.ഡി പൊളിറ്റിക്കല്‍ സെക്ഷനിലാണ് തീപിടുത്തമുണ്ടായത്. പെട്ടെന്ന് തന്നെ തീ നിയന്ത്രണവിധേയമാക്കിയെന്നും മന്ത്രി അറിയിച്ചു.
എന്നാല്‍ ഈ സംഭവം നടന്നതോടെ യു.ഡി.എഫിന്െ്റയും ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും നേതാക്കള്‍ സംഘടിതമായി കടന്നുവന്ന് വ്യാപകമായി അക്രമം സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സെക്രട്ടറിേേയറ്റിനകത്ത് ഒരു കലാപ ഭൂമിയാക്കി മാറ്റാന്‍ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇവരുടെ സാന്നിധ്യവും ഇടപെടലും കാണുമ്പോള്‍ അക്രമങ്ങള്‍ക്ക് പിന്നില്‍ ഇവരുടെ കൈകള്‍ ഉണ്ടോയെന്ന് സംശയിച്ചുപോകും. സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍്റ് സുരേന്ദ്രന് സെക്രട്ടറിയേറ്റ് ഓഫീസിനകത്ത് കയറി അക്രമം കാണിച്ചുവെന്നും പോലീസുകാരെ ആക്രമിച്ചുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ സുപ്രധാനമായ രേഖകളെല്ലാം സുരക്ഷിതമാണെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണി പറഞ്ഞു. ഗസ്റ്റ് ഹൗസ് റൂം ബുക്കിംഗിന്െ്റ ഫയലുകളാണ് നശിച്ചതെന്നും അവയൊന്നും പൂര്‍ണ്ണമായി നശിച്ചിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കി. സെക്രട്ടറിയേറ്റിലെ ഫയലുകള്‍ ഇ ഫയലിംഗ് സംവിധാനത്തിലൂടെയാണ് കൈകാര്യം ചെയ്യുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.






