
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹി കലാപം നടന്നതില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പൗരത്വ പ്രക്ഷോഭകനും ജെ.എന്‍.യു ഗവേഷക വിദ്യാഥിയുമായ ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ആണ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ പ്രകാരമാണ് അറസ്റ്റ്. ചോദ്യം ചെയ്യാനായി ഷര്‍ജീലിനെ ചൊവ്വാഴ്ച ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.
ഡല്‍ഹി, യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഷര്‍ജീലിനെതിരെ രാജ്യദ്രോഹമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നു. ഇവ ഒരിടത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ ഷര്‍ജീലിനെതിരെ കേസെടുത്ത സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
ജൂലൈ 21ന് ഷര്‍ജീലിനെ അസമില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുവാഹട്ടിയിലെ ജയിലില്‍ തന്നെ താമസിപ്പിച്ചു. തുടര്‍ന്ന് രോഗം ഭേദമായ ശേഷം് ചൊവ്വാഴ്ച ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു.
നേരത്തേ ഏപ്രിലില്‍ ഷര്‍ജീല്‍ ഇമാമിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. 31 കാരനായ ഷര്‍ജീല്‍ ബോംബെ ഐ.ഐ.ടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ എം ടെക്ക് ബിരുദം നേടിയശേഷം ആധുനിക ഇന്ത്യാ ചരിത്രത്തില്‍ ഉപരിപഠനത്തിനാണ് ജെ.എന്‍.യുവില്‍ എത്തിയത്.






