ന്യൂഡല്‍ഹി: 2019 ഫെബ്രുവരി 14ന് 40 സി.ആര്.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ആക്രമണത്തില്‍ ഭീകരെ സഹായിച്ച യുവതിയെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ട് എന്‍.ഐ.എ. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് 23കാരിയായ ഇന്ഷാ ജാന്‍ എന്ന സുന്ദരിയെ കുറിച്ചുള്ള വിവരങ്ങളും നല്‍കിയിരിക്കുന്നത്. ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച ഏക വനിതയാണ് ഇന്ഷ. ഇവര്‍ പിന്നീട് അറസ്റ്റിലായിരുന്നു.
ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ മൊഹദ് ഉമര്‍ ഫാറൂഖുമായി ഫോണിലും സമൂഹ മാധ്യമങ്ങളിലുടെയും ഇന്ഷ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. പാകിസ്താനിയായ ഈ ബോംബ് നിര്‍മ്മാണ വിദഗ്ധന്‍ മാര്‍ച്ചില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇരുവരും തമ്മില്‍ കൈമാറിയിരുന്ന സന്ദേശങ്ങള്‍ എന്‍.ഐ.എയുടെ 13,500 പേജുള്ള കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉമര്‍ ഫാറൂഖുമായി മകള്‍ക്കുള്ള അടുപ്പത്തെ കുറിച്ച് ഇന്‍ഷായുടെ പിതാവ് താരിഖ് പീറിന് അറിവുണ്ടായിരുന്നു. പുല്‍വാമയിലേക്കുള്ള ഇവരുടെ നീക്കം സുഗമമാക്കുന്നതിന് ഇയാള്‍ സഹായം ചെയ്തുനല്‍കി. ആക്രമണത്തില്‍ മുഖ്യപങ്ക് വഹിച്ച ഉമര്‍ ഫാറൂഖ്, സമീര്‍ ദര്, അദില്‍ അഹമ്മദ് ദര് എന്നിവര്‍ക്ക് ഭക്ഷണവും താമസവും അടക്കമുള്ള സൗകര്യങ്ങള്‍ പതിനഞ്ചിലേറെ തവണ ഈ പിതാവും മകളും ചേര്‍ന്നൊരുക്കി. 2018ലും 2019ലും പല ദിവസം ഈ ഭീകരര്‍ ഇവരുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. രണ്ടു മുതല്‍ നാലു ദിവസം വരെ താമസിച്ച അവസരവുമുണ്ടായിരുന്നു.-എന്‍.ഐ.എ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷാസേനയുടെ യാത്രകളെ കുറിച്ച് ഉമര്‍ ഫാറൂഖിന് വിവരം നല്‍കിയിരുന്നത് ഇന്ഷാ ജാന്‍ ആയിരുന്നു. ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനാ തലവനും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ മസൂദ് അസറിന്റെ അനന്തരവനാണ് ഉമര്‍ ഫാറൂഖ്. പുല്‍വാമ ആക്രമണത്തിലും ഇയാള്‍ ഗൂഢാലോചന കേസില്‍ പ്രതിയാണ്. ആദില്‍ അഹമ്മദ് ദര് ആണ് ചാവേര്‍ ആയി സി.ആര്.പി.എഫ് സംഘത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയത്. നാല് ഭീകരര്‍ക്കൊപ്പം 2018 ഏപ്രില്‍ 14നാണ് ഉമര്‍ ഫാറൂഖ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയത്.
ദക്ഷിണ കശ്മീരില്‍ എത്തിയ ഉമര്‍ ഫാറൂഖ് ആദ്യം ചെറുകിട ഭീകരാക്രമണങ്ങളിലാണ് പങ്കെടുത്തത്. കുടുതല്‍ ഭീകരരെ ഇതിനായി പ്രേരിപ്പിച്ചുകൊണ്ടുമിരുന്നു. 2018 ഒക്ടോബറില്‍ ഇയാളുടെ സഹോദരന് ഇബ്രാഹിം ഹൈദര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെയാണ് വലിയ ഓപറേഷന് നടത്താന്‍ പാകിസ്താനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചത്. ഇന്‍ഷയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായ ഉമര്‍ ഫാറൂഖ് അവിടെ വച്ച് വീഡിയോയും ചിത്രീകരിച്ചിട്ടുണ്ട്. അതില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുക്കുന്നുണ്ട്.
2019 ജനുവരി 28, 29 തീയതികളില്‍ ചിത്രീകരിച്ച വീഡിയോകളില്‍ സമീര്‍ ദറും ആദില്‍ ദറും സംസാരിക്കുന്നുണ്ട്. പല തവണ ചിത്രീകരിച്ച ശേഷമാണ് ശരിയായ രീതിയില്‍ വീഡിയോ തയ്യാറാക്കി വാട്സ്ആപ് വഴി പാകിസ്താനിലേക്ക് അയച്ചത്. അവിടെ പരിശോധിച്ച ശേഷം വീഡിയോ തിരിച്ചയച്ചു. ആക്രമണത്തിനു ശേഷം വീഡിയോ പുറത്തുവിടുകയായിരുന്നു.

Comments