
മുംബൈ:. താന്‍ ഇതുവരെ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്തിനെ കഞ്ചാവ് ഉപയോഗിക്കുന്നതില്‍നിന്നു പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്നും റിയ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് റിയയുടെ വെളിപ്പെടുത്തല്‍.
'സുശാന്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഞാന്‍ അവനെ നിയന്ത്രിക്കാനും ഉപയോഗം നിര്‍ത്തുവാനുമാണ് ശ്രമിച്ചത്. ഞാന്‍ ഇതുവരെ ഒരു ലഹരി ഇടപാടുകാരനുമായും സംസാരിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. ഏതു തരത്തിലുമുള്ള രക്തപരിശോധനയ്ക്കും ഞാന്‍ തയാറാണ്. ഞാന്‍ പറയുന്നതെല്ലാം തെറ്റിദ്ധരിക്കപ്പെടുകയാണ്'' റിയ പറഞ്ഞു.
റിയയുടെ വാട്സാപ് ചാറ്റുകള്‍ പുറത്തുവന്നതോടെ നര്‍ക്കോടിക്സ് കണ്ട്രോള് ബ്യൂറോ റിയയ്ക്കെതിരെ കേസും റജിസ്റ്റര്‍ ചെയ്തു. സുശാന്ത് അറിയാതെ റിയ ലഹരിമരുന്ന് നല്‍കുകയായിരുന്നുവെന്നാണ് സുശാന്തിന്റെ അഭിഭാഷകന് വികാസ് സിങ് ആരോപിച്ചത്.
'സുശാന്ത് എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. ലോക്ഡൗണില്‍ അദ്ദേഹത്തിന്റെ അവസ്ഥ കൂടുതല്‍ മോശമായിരുന്നു.
മരുന്നുകള്‍ പലതും നല്‍കിയിരുന്നു. എന്നാല്‍ ജനുവരിയോടെ അവനതു കഴിക്കുന്നത് നിര്‍ത്തി. ഞാനാണ് അവനെ നിയന്ത്രിച്ചിരുന്നതെങ്കില്‍ എനിക്ക് മരുന്ന് കഴിപ്പിക്കാമായിരുന്നു.
വിഷം നല്‍കിയെന്നാണ് ഇപ്പോള്‍ പറയുന്നത്. എത്ര വേദനാജനകമായ ആരോപണങ്ങളാണിത്. ഈ കേസുമായി ബന്ധപ്പെട്ട് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണ്. ' റിയ പറഞ്ഞു.






