
ന്യുഡല്‍ഹി: ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് മുസ്ലീങ്ങള്‍ കടന്നുവരുന്നതിനെതിരെ വിദ്വേഷ പ്രചാരണവുമായി സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍. ചാനലിന്റെ ഒരു പരിപാടിയില്‍ സമീപകാലത്തായി ഐ.എ.എസ്, ഐ.പി.എസ് ഓഫീസര്‍മാരുടെ എണ്ണം പെട്ടെന്ന് വര്‍ദ്ധിച്ചുവെന്നും അത് എപ്രകാരമാണെന്നും ഇയാള്‍ ചോദിക്കുന്നുണ്ട്.
ഈ തസ്തികകളിലേക്ക് മുസ്ലീങ്ങള്‍ കടന്നുവരുന്നതിന് കാരണം യു.പി.എസ്.സി ജിഹാദാണെന്നും സുദര്‍ശന ന്യൂസ് എഡിറ്റര്‍ സുരേഷ് ചാവെങ്ക ആരോപിച്ചു. അഖിലേന്ത്യാ സര്‍വീസുകളായ ഐ.പി.എസ്, ഐ.എ.എസ് തസ്തികകളില്‍ മുസ്ലീം സാന്നിധ്യം കൂടുതലാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്. ജാമിയ ജിഹാദിലൂടെ ഇവരൊക്കെ ഉയര്‍ന്ന തസ്തികകളില്‍ എത്തിയാല്‍ രാജ്യത്തിന്റെ ഗതിയെന്താകും - സുരേഷ് ചവെങ്ക പറഞ്ഞു.
ഇയാളുടെ വിദ്വേഷ പ്രചാരണത്തിനെതിരെ ഐ.പി.എസ് അസോസിയേഷന് അഖിലേന്ത്യാ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെക്കുറിച്ച് സുദര്‍ശന ടി.വിയില്‍ ഒരു വാര്‍ത്ത വന്നിട്ടുണ്ട്. വര്‍ഗീയത നിറഞ്ഞ ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിന് ഉദാഹരമാണ് ഇത് എന്ന് ഐ.പി.എസ് അസോസിയേഷന് ട്വീറ്റ് ചെയ്തു.
ചാനലിന്െ്റ വിദ്വേഷ പ്രചാരണത്തിനെതിരെ നിരവധി പേര് വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. സുദര്‍ശന ചാനലിനും എഡിറ്റര്‍ക്കുമെതിരെ പരാതി നല്‍കുമെന്ന് വിവരാവകാശ പ്രവര്‍ത്തകനായ സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു. ഒരു സമുദായത്തെ ലക്ഷ്യം വച്ചുള്ള അങ്ങേയറ്റത്തെ വര്‍ഗീയ ഉള്ളടക്കമായിരുന്നു ചാനലിന്േ്റത്. പരാതി നല്കിയ ശേഷം മറ്റ് വിവരങ്ങള്‍ അറിയിക്കാമെന്നും സാകേത് വ്യക്തമാക്കി.







Comments