
കൊറോണ കാരണം പതിവ് പോലെ ഗംഭീരമാക്കാന്‍ സാധിച്ചില്ലെങ്കിലും ഓണാഘോഷത്തില്‍ കുറവ് വരുത്താന്‍ മലയാളി ഒരുക്കമല്ല. പക്ഷെ എല്ലാവരും ആഘോഷിക്കുമ്പോഴും നാടിനെ മഹാമാരിയില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ കഷ്ടപ്പെടുന്നവരാണ് നമ്മുടെ നഴ്സുമാര്‍. ഭൂമിയിലെ മാലാഖമായ നഴ്സുമാര്‍ക്ക് ആദരവുമായി എത്തുകയാണ് താരങ്ങള്‍. പൂക്കളം ഒരുക്കിയാണ് താരങ്ങള്‍ തങ്ങളുടെ ആദരം അറിയിക്കുന്നത്.
നടി കല്യാണി പ്രിയദര്‍ശനും ആദരവുമായി എത്തിയിട്ടുണ്ട്. ഓണം എന്നത് സന്തോഷങ്ങൾ പങ്കുവയ്ക്കാനും നമ്മുടെ ജീവിതത്തിലെ അനുഗ്രഹങ്ങളെ നന്ദിയോടെ ഓർക്കാനുമുള്ള അവസരമാണെന്നാണ് തന്നെ പഠിപ്പിച്ചിരിക്കുന്നതെന്നും അതിനാൽ ഇക്കുറി നമ്മുടെ ആരോഗ്യത്തിന് വേണ്ടി കഷ്ടപ്പെടുന്ന നഴ്സുമാരെ ആദരപൂർവം സ്മരിക്കുന്നു എന്നും കല്യാണി പറയുന്നു.
ഈ മഹാമാരിയുടെ കാലത്ത് സ്നേഹത്തോടെയുള്ള അവരുടെ പരിചരണത്തെയും പിന്തുണയേയും ബഹുമാനിക്കുകയും അഭിമാനത്തോടെ തന്റെ പൂക്കളം അവർക്കു വേണ്ടി സമർപ്പിക്കുകയും ചെയ്യുന്നു എന്നും കല്യാണി കുറിച്ചു. നിഖില വിമലും പൂക്കളമൊരുക്കി നന്ദി അറിയിക്കുന്നുണ്ട്. പൂക്കളത്തിന്റെ ചിത്രവും താരങ്ങള്‍ പങ്കുവെക്കുന്നു.
നേരത്തെ റെബ മോണിക്ക ജോണ്‍, നെെല ഉഷ തുടങ്ങിയവരും നഴ്സുമാര്‍ക്കായി പൂക്കളം ഒരുക്കിയിരുന്നു. ഈ ഓണക്കാലത്ത് നാടിനെ കാക്കുന്നവര്ക്കുള്ള നന്ദി സൂചനയായി മാറുകയാണ് താരങ്ങളുടെ പോസ്റ്റ്.






