നോയിഡ: വിസ നിയമം ലംഘിച്ചതിന് പാക്കിസ്ഥാനി യുവതി നോയിഡയില്‍ പിടിയില്‍. ഗൗതംബുദ്ധ നഗര്‍ പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ 36കാരിയായ നൗഷീന്‍ നാസ് പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയാണ്. ഭര്‍ത്താവിനൊപ്പം ഡല്‍ഹിയിലെ അജ്മേരി ഗേറ്റ് ഹൗസില്‍ താമസിച്ചുവരികയായിരുന്നു ഈ യുവതി. 2005ലാണ് ഇവര്‍ വിവാഹം കഴിച്ച് ഇന്ത്യയില്‍ എത്തിയത്.
ഭര്‍ത്താവിനൊപ്പം നോയിഡയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. സെക്ടര്‍ 14 എയില്‍ ബസില്‍ നടന്ന പരിശോധനയിലാണ് ഇവര്‍ വിസ ചട്ടം ലംഘിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 1946ലെ ഫോറിനേഴ്സ് ആക്ടിലെ സെക്ഷന്‍ 14 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വിസ ചട്ടം പ്രകാരം യുവതിക്ക് ഇന്ത്യയില്‍ താമസിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ ഡല്‍ഹിക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതിയില്ല. ഡല്‍ഹിക്ക് പുറത്തേക്ക് സഞ്ചരിക്കാന്‍ ഇവര്‍ പ്രത്യേക അനുമതി നേടിയിരിക്കണം. ബന്ധുക്കള്‍ക്കൊപ്പം യു.പിയിലേക്ക് വിനോദയാത്ര നടത്തുന്നതിനിടെയാണ് നൗഷീന്‍ നാസ് എന്ന ഈ യുവതി പിടിയിലായത്. യുവതിയെ അറസ്റ്റ് ചെയ്ത ശേഷ േഒപ്പമുണ്ടായിരുന്ന ബന്ധുക്കളെ വിട്ടയച്ചു.






