
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട യുവാക്കള്‍ കുടുംബങ്ങളുടെ പ്രതീക്ഷയായിരുന്നു. കൊല്ലപ്പെട്ട ഹഖിന്റെ ഭാര്യ നാലുമാസം ഗര്‍ഭിണിയും ആയിരുന്നു. ഇരുവരുടെയും മരണത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ബന്ധുക്കളും നാട്ടുകാരും.
കുപ്പിവെള്ളം കച്ചവടം നടത്തിയും പച്ചക്കറ വിറ്റുമാണ് മിഥിലാജ് കുടുംബം പോറ്റിയിരുന്നത്. രണ്ട് മക്കളാണുള്ളത്. പ്രായമായ മാതാപിതാക്കന്മാരും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഇതോടെ അത്താണിയാണ് ഇല്ലാതായത്.
ഹക്കിം മുഹമ്മദ് കടത്ത് നടത്തിയിരുന്നു. ഒന്നരവയസ്സുള്ള ഒരു കുട്ടി കൂടി ഉണ്ട്. ഇപ്പോള്‍ മത്സ്യവണ്ടിയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. രണ്ട് ചെറുപ്പക്കാരുടെ മരണത്തോടെ ഇല്ലാതാകുന്നത് രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷയാണ്. അന്ത്യചുംബനക്കാഴ്ച ഏതൊരാളുടേയും കണ്ണു നനയിക്കുന്ന ഒന്നായിരുന്നുവെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം പറഞ്ഞു.






