
സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം 'മിന്നല്‍ മുരളി'യുടെ ടീസര്‍ തിരുവോണ ദിനത്തിൽ പുറത്തിറങ്ങിയിരുന്നു. ഒരു മണിക്കൂര്‍ 9 സെക്കന്റുള്ള ടീസർ യൂട്യൂബിൽ ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞിട്ടുമുണ്ട്. മലയാളം ടീസര്‍ ഫഹദ് ഫാസിൽ, പൃഥ്വിരാജ് എന്നിവര്‍ പങ്കുവെച്ചപ്പോള്‍ തമിഴ് ടീസര്‍ വിജയ് സേതുപതി, കീര്‍ത്തി സുരേഷ് എന്നിവരാണ് പങ്കുവെച്ചിരുന്നത്. ഹിന്ദി ടീസര്‍ അഭിഷേക് ബച്ചൻ, അര്ജുൻ കപൂര്‍ എന്നിവരും തെലുങ്ക് റാണ ദഗ്ഗുബെട്ടിയും കന്നഡ ടീസര്‍ യാഷും ചേര്‍ന്നായിരുന്നു തിരുവോണ ദിനത്തിൽ കൃത്യം 6.15ന് പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സ് വ്യൂസ് റെക്കോർഡുകള്‍ തകര്‍ത്ത 'എക്സ്ട്രാക്ഷൻ' സിനിമയുടെ സംവിധായകൻ ഈ ടീസർ പങ്കുവെച്ചിരിക്കുകയാണ്.
ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിന്റെ റെക്കോഡുകള്‍ തകര്‍ത്ത സിനിമയാണ് ആക്ഷൻ ചിത്രം 'എക്സ്ട്രാക്ഷന്‍'. ഏപ്രിലിൽ റിലീസായി ആദ്യ മാസത്തില്‍ തന്നെ 90 മില്ല്യണ്‍ കുടുംബപ്രേക്ഷകര്‍ കണ്ടുവെന്ന റെക്കോർഡാണ് ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ എക്സട്രാക്ഷന്റെ സംവിധായകൻ ഒരു മലയാള സിനിമയുടെ ടീസർ പങ്കുവെച്ചിരിക്കുകയാണ്.
ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിന്റെ റെക്കോഡുകള്‍ തകര്‍ത്ത സിനിമയാണ് ആക്ഷൻ ചിത്രം 'എക്സ്ട്രാക്ഷന്‍'. ഏപ്രിലിൽ റിലീസായി ആദ്യ മാസത്തില്‍ തന്നെ 90 മില്ല്യണ്‍ കുടുംബപ്രേക്ഷകര്‍ കണ്ടുവെന്ന റെക്കോർഡാണ് ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ എക്സട്രാക്ഷന്റെ സംവിധായകൻ ഒരു മലയാള സിനിമയുടെ ടീസർ പങ്കുവെച്ചിരിക്കുകയാണ്.

അവേഞ്ചേഴ്സ്: എൻഡ്ഗെയിം ഡയറക്ടർമരിലോരോളായ ജോ റൂസ്സോ നിർമാണവും രചനയും നിര്‍വ്വഹിച്ച എക്സ്ട്രാക്ഷൻ സംവിധാനം ചെയ്തത് സാം ഹാർഗ്രേവ് ആണ്. സാക്ഷാൽ സാം ഹാര്‍ഗ്രേവ് തന്നെയാണ് ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളിയുടെ ടീസര്‍ തന്റെ ഇൻസ്റ്റ സ്റ്റോറിയാക്കിയിരിക്കുന്നത്.
സാം തന്റെ സുഹൃത്തായ ആക്ഷൻ ഡറക്ടര്‍ വ്ളാഡ് റിം ബർഗിന് ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം ടീസർ പങ്കുവെച്ചിരിക്കുന്നത്. മിന്നൽ മുരളിയുടെ ആക്ഷൻ ഡയറക്ടറാണ് വ്ളാഡ്. സാം ടീസർ പങ്കുവെച്ചിരിക്കുന്ന വിവരം ടൊവിനോയും അജു വർഗ്ഗീസുമടക്കമുള്ളവർ സ്ക്രീൻ ഷോട്ടെടുത്ത് പങ്കുവെച്ചിട്ടുണ്ട്.
തനി നാടൻ സൂപ്പർ ഹീറോ ആയിട്ടാണ് ടൊവിനോയെ ഇന്നലെ ഇറങ്ങിയ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. 5 ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങാനായി ഒരുങ്ങിയിരിക്കുന്നത്. അസാധാരണ കഴിവുകളുള്ള മുരളി എന്ന കഥാപാത്രമായാണ് ടൊവിനോ സിനിമയിൽ എത്തുന്നത്. സൂപ്പര്‍ ഹിറ്റായ 'ഗോദ' എന്ന ചിത്രം കൂടിയായ മിന്നൽ മുരളി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സസ് ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന സിനിമയാണ്.







Comments