
സൂപ്പർഹീറോ കഥയുമായെത്തുന്ന ടൊവീനോ തോമസ് ചിത്രം മിന്നൽ മുരളിയുടെ ടീസറിന് ബോളിവുഡ് താരം ഹൃതിക് റോഷന്റെ ആശംസകൾ. വേഗമേറിയ സൂപ്പർഹീറേയ്ക്ക് ആശംസകൾ എന്നു പറഞ്ഞാണ് താരം ട്വിറ്ററിൽ ടീസർ ഷെയർ ചെയ്തത്. ടൊവീനോ താരത്തോട് നന്ദിയും പറഞ്ഞിട്ടുണ്ട്.
ബോളിവുഡിലെ സൂപ്പർ ഹിറ്റ് സൂപ്പർ ഹീറോ സിനിമയായ ക്രിഷിലെ നായകനാണ് ഹൃതിക് റോഷൻ. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന മിന്നൽ മുരളി സോഫിയ പോൾ ആണ് നിർമിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്മാനാണ് സംഗീതം.






