കൊച്ചി: ബംഗളുരു മയക്കുമരുന്ന് കേസ് അന്വേഷിക്കാന്‍ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ കൊച്ചി യൂണിറ്റും. പ്രതി മുഹമ്മദ് അനൂപിന്െ്റ മലയാള സിനിമാ ബന്ധങ്ങളും അന്വേഷിക്കും. സിനിമാ മേഖലയിലെ മയക്കുമരുന്ന് ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അനൂപിന് ലഹരിമരുന്ന് ഇടപാടുണ്ടായിരുന്ന സിനിമാ പ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ ബംഗളുരു യൂണിറ്റ് ശേഖരിച്ചിരുന്നു. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അനൂപിനെയും ഒപ്പം അറസ്റ്റിലായ റിജേഷ് രവീന്ദ്രനെയും കൂടുതല്‍ ചോദ്യം ചെയ്യും.
ഇതിനിടെ അനൂപിന്െ്റ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. കേസില്‍ മുഖ്യപ്രതിയായ സീരിയല്‍ താരം അനിഘയെ തനിക്ക് പരിചയപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശി ജിംറിന്‍ ആഷിയെന്നാണ് അനൂപ് മൊഴി നല്‍കിയിരിക്കുന്നത്. നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയ്ക്ക് നല്കിയ മൊഴിയിലാണ് ഇയാളുടെ വെളിപ്പെടുത്തല്‍. ഒരു ലക്ഷത്തി മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് രൂപയുടെ കച്ചവടം നടത്തിയെന്നും അനൂപ് സമ്മതിച്ചു.
ഇതോടെ കേസില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിന്‍െ്റ തെളിവാണ് പുറത്തുവരുന്നത്. ജിംറിന്‍ ആഷിയുടെ വിലാസം അറിയില്ലെന്നാണ് അനൂപിന്െ്റ വെളിപ്പെടുത്തല്‍. ഇയാളുടെ ഫോട്ടോയും ഫോണ്‍ നമ്പറും അനൂപ് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്.






