
ഗായിക അഭയ ഹിരണ്മയിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. തന്റെ അമ്മാവന് ഒപ്പമുള്ള ചിത്രമാണ് അഭയ ഹിരണ്മയി ഷെയര്‍ ചെയ്തത്. നടന് കൊച്ചു പ്രേമന് എന്ന് വിളിക്കുന്ന കെ.എസ് പ്രേംകുമാറിനൊപ്പമുള്ള ചിത്രമാണ് അഭയ പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റിന് നിരവധി കമന്റുകളുമെത്തി. കൊച്ചു പ്രേമന് അഭയയുടെ അമ്മാവന് ആണെന്നത് തങ്ങള്‍ക്ക് പുതിയ അറിവ് ആണെന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്.
'ഞാന്‍ ഋതുമതി ആയപ്പോള്‍ ആദ്യമായിട്ട് സ്വര്‍ണക്കമ്മല്‍ കൊണ്ട് തന്നു. പിന്നെ പത്താം ക്ലാസ് ജയിച്ചപ്പോള്‍ വീണ്ടും കമ്മല്‍. കോളേജ് കേറിയപ്പോള്‍ ആദ്യമായിട്ട് മാമന് തന്ന മൊബൈല്‍ ഫോണ്‍. പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റും ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും.. ഞങ്ങള്‍ പെണ്‍കുട്ടികള്‍ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും.. ഞങ്ങടെ 'ഗിഫ്റ്റ് ബോക്സ് ' ആണ് മാമന്,' എന്നാണ് അഭയ ചിത്രം പങ്കുവെച്ച് കുറിച്ചത്.






