
തൃശൂര്‍: പന്തീരാങ്കാവ് യുഎപിഎ കേസില്‍ തടവിലായിരുന്ന അലനും താഹയും പത്തു മാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി. എന്‍ഐഎ അറസ്റ്റ് ചെയ്ത ഇരുവര്‍ക്കും കര്‍ശന ഉപാധികളോടെയാണ് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇരുവരേയും ബന്ധുക്കള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ജാമ്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും കൂടെ നിന്നവരോട് നന്ദി പറയുന്നുവെന്നും ഇരുവരും അറിയിച്ചു. ജാമ്യവ്യവസ്ഥകളില്‍ ഏതെങ്കിലും ഒന്ന് ലംഘിക്കപ്പെട്ടതായി എന്‍ഐഎ ചൂണ്ടിക്കാണിച്ചാല്‍ ജാമ്യം റദ്ദാക്കുന്നതിനുള്ള സാഹചര്യമുണ്ട്. അതിനാല്‍ പരസ്യ പ്രതികരണവും ഇരുവരും നടത്തിയില്ല.
ഇരുവര്‍ക്കുമെതിരെ മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും കസ്റ്റഡിയില്‍ തുടരുന്നു തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം വക്കീല്‍ മുന്നോട്ടുവെച്ചത്. ഇവ അംഏീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. 2019 നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒരു മാസത്തിനു ശേഷം കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.






