ന്യൂഡല്‍ഹി: ആര്യസമാജ പണ്ഡിതനും സാമൂഹ്യപ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശ് അന്തരിച്ചു. 81 വയസായിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയിലാണ് അദ്ദേഹത്തിന്‍െ്റ അന്ത്യം സംഭവിച്ചത്. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലറി സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍െ്റ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് മുതല്‍ അദ്ദേഹം വെന്‍്റിലേറ്ററിലായിരുന്നു. സ്വാമി അഗ്നിവേശിന്െ്റ ആരോഗ്യനില അതീവ ഗുരുതരമായതായി നേരത്തെ മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കിയിരുന്നു.
1939ല്‍ ചത്തീസ്ഗഡിലെ ജന്‍ജ്ഗീര്‍-ചമ്പ ജില്ലയിലാണ് സാമി അഗ്നിവേശ് ജനിച്ചത്. ശ്യാം വേപ റാവു എന്നാണ് പൂര്‍വാശ്രമത്തിലെ പേര്. നിയമത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദധാരിയാണ്. 1963 മുതല്‍ 1968 വരെ കൊല്‍ക്കത്ത സെന്‍്റ് സേവ്യേഴ്സ് കോളജില്‍ അധ്യാപകനായിരുന്നു.
1968ല്‍ ഹരിയാനയിലെ ആര്യസമാജത്തില്‍ ചേര്‍ന്ന് സന്യാസം സ്വീകരിച്ചു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെവച്ച് രൂപീകരിച്ചു. 1977ല്‍ ഹരിയാന നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.






