
തിരുവനന്തപുരം: യു.എ.ഇയില്‍ നിന്ന് നയതന്ത്ര മാര്‍ഗം മതഗ്രന്ഥം ഇറക്കുമതി ചെയ്തതില്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ.എ. ജയശങ്കറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
''സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നുവരെ ഏതെങ്കിലും സംസ്ഥാനത്ത് ഏതെങ്കിലും ഒരു മന്ത്രി യുഎഇ കോണ്‍സുലേറ്റ് വഴി വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുവന്നു സ്വന്തം മണ്ഡലത്തില്‍ വിതരണം ചെയ്തിട്ടുണ്ടോ, നമ്മുടെ മലപ്പുറം സുല്‍ത്താനല്ലാതെ?
ഇന്ത്യാചരിത്രത്തില്‍ ഏതെങ്കിലും ഒരു മന്ത്രിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിട്ടുണ്ടോ, നമ്മുടെ കൊച്ചാപ്പയെയല്ലാതെ?
നമ്പര്‍ വണ്‍ കേരളം
നമ്പര്‍ വണ്‍ കൊച്ചാപ്പ.''- ജയശങ്കര്‍ പോസ്റ്റ് ചെയ്തു.






