
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തില്‍ മന്ത്രി കെ.ടി. ജലീലിനെ ന്യായീകരിച്ച് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എംഎം മണിയും. ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇത്ര വലിയ വിഷയമാണോ എന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം.
ഇതിനും മുമ്പും മന്ത്രിമാര്‍ ചോദ്യം ചെയ്യലിന് വിധേയരായിട്ടുണ്ടഖ്. മന്ത്രിയെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നത് അത്ര വലിയ പ്രമാദ വിഷയമാക്കി മാറ്റേണ്ടതില്ല. അങ്ങനെ ആരെങ്കിലും വിശദീകരണം ചോദിച്ചാല്‍ മന്ത്രി രാജിവെയ്ക്കേണ്ട കാര്യമുണ്ടോ? കടകംപള്ളി പ്രതികരിച്ചു. മുന്‍ മുഖ്യമന്ത്രിയെ എത്ര മണിക്കൂറാണ് ചോദ്യം ചെയ്തതെന്നും കടകംപള്ളി ചോദ്യമുയര്‍ത്തി.
അതേസമയം ചോദ്യം ചെയ്യല്‍ നടപടി ക്രമം മാത്രമാണെന്നും ജലീല്‍ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്നും മന്ത്രി എംഎം മണിയും പ്രതികരിച്ചു.





