
ജീവിതത്തിൽ പുതിയ ഒരു അധ്യായം ആരംഭിക്കുകയാണെന്നും ഇത്രയും കാലം നൽകിയ പിന്തുണ പ്രേക്ഷകർ ഇനിയും നൽകണമെന്ന് നടി മിയ ജോർജ്ജ്. അശ്വിൻ ഫിലിപ്പുമായുള്ള വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മിയ. ഇനി അശ്വന്റെ കുടുംബത്തോടൊപ്പം കൊച്ചിയിലേക്ക് താമസം മാറുമെന്ന് മിയ വ്യക്തമാക്കി.
എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ മാസമായിരുന്നു മനസമ്മതം. ജൂൺ മാസത്തിലായിരുന്നു വിവാഹ നിശ്ചയം
കോവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് വിവാഹം സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.






